നഗരഹൃദയത്തിലെ രാ​മ​നാ​ഥ​പു​രം തോ​ട്ടി​ൽ  രാ​സ​മാ​ലി​ന്യം നി​റ​ഞ്ഞു ; അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധത്തിൽ ബുദ്ധിമുട്ടി നാട്ടുകാർ


പാ​ല​ക്കാ​ട്: ക​ൽ​വാ​ക്കു​ളം രാ​മ​നാ​ഥ​പു​രം തോ​ട്ടി​ലൂ​ടെ ഒ​ഴു​കു​ന്ന വെ​ള്ള​ത്തി​ൽ രാ​സ​പ​ദാ​ർ​ത്ഥ​ങ്ങ​ളും മാ​ലി​ന്യ​വും നി​റ​ഞ്ഞ് ക​റു​ത്ത നി​റ​മാ​യി.ഇ​തു​മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധം അ​നു​ഭ​വി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. രാ​സ​മാ​ലി​ന്യ​ത്തി​ന്‍റെ തോ​ത് വ​ർ​ധി​ച്ച​തോ​ടെ മ​ത്സ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ല​ജീ​വി​ക​ളു​ടെ സാ​ന്നി​ധ്യം തീ​ർ​ത്തും ഇ​ല്ലാ​താ​യി. തോ​ട്ടി​ലെ ജ​ലം ഒ​ഴു​കി​യെ​ത്തു​ന്ന​ത് ക​ല്പാ​ത്തി​പു​ഴ​യി​ലേ​ക്കാ​ണ്.

കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ളു​ടെ സ്രോ​ത​സാ​ണ് ക​ല്പാ​ത്തി​പ്പു​ഴ എ​ന്ന​തി​നാ​ൽ വി​ഷ​യ​ത്തി​നു ഗൗ​ര​വ​മേ​റെ​യാ​ണ്. തോ​ട്ടി​ലേ​ക്ക് രാ​സ​മാ​ലി​ന്യം ക​ല​ർ​ന്ന മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ടു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

മ​ലി​ന​ജ​ലം ഉ​റ​വി​ട​ത്തി​ൽ ത​ന്നെ സം​സ്ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നും ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ പ​ട്ടി​ക ഉ​ണ്ടാ​ക്കാ​നും ഈ ​വെ​ള്ളം അ​വ​രു​ടെ ചെ​ല​വി​ൽ ത​ന്നെ ശു​ദ്ധീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളും കൈ​ക്കൊ​ള്ളാ​ൻ ന​ഗ​ര​സ​ഭ​യും മ​ലീ​നി​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡും ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ര​യോ​ഗം സെ​ക്ര​ട്ട​റി ഹ​രി​ദാസ് മ​ച്ചി​ങ്ങ​ൽ വ​കു​പ്പു​ക​ൾ ക​ൾ​ക്ക് പ​രാ​തി ന​ല്കി.

Related posts