ന്യൂഡല്‍ഹി: ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ഭാഗമായ ഓർബിറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യവും കാര്യക്ഷമവുമാണെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് കെ.ശിവൻ. ഓര്‍ബിറ്ററിലെ എല്ലാ പേലോഡുകളുടെയും പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. അത് നല്ലരീതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഐഎസ്ആര്‍ഒ ചെയര്മാന് പറഞ്ഞു.
ലാൻഡറിൽ നിന്നും സിഗ്നലുകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെടാനിടയായ കാരണത്തെക്കുറിച്ച് ദേശീയതലത്തിലുള്ള സമിതി പരിശോധന നടത്തുകയാണ്. സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം ഭാവി പദ്ധതികളെ കുറിച്ച് ആലോചിക്കുമെന്നും ഐഎസ്ആര്‍ഒ ചെയര്മാന് പറഞ്ഞു.
ഓര്‍ബിറ്ററില്‍ എട്ട് ശാസ്ത്രപരീക്ഷണ ഉപകരണങ്ങളാണുള്ളത്. ചന്ദ്രോപരിതലത്തില്‍ വിവിധ പരീക്ഷണങ്ങള്‍ക്കും പുതിയ വിവരങ്ങള്‍ കണ്ടെത്താനും പേലോഡുകൾ സഹായിക്കും.