രാ​ജ്യ​ത്തി​ന് വേ​ണ്ടി ജീ​വ​ന്‍ സ​മ​ര്‍​പ്പി​ച്ച​വ​ന് നീ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ആ​ര്‍​ക്കാ​ണ് ല​ഭി​ക്കു​ക? ഈ ​ദി​വ​സ​ങ്ങ​ളി​ൽ‌ താ​നും കൊ​ല്ല​പ്പെ​ട്ടേ​ക്കാം; ഭ​യം പ​ങ്കു​വ​ച്ച് സു​ബോ​ധ് കു​മാ​റി​ന്‍റെ ഭാ​ര്യ

ല​ക്നോ: ഈ ​ദി​വ​സ​ങ്ങ​ളി​ലൊ​ന്നി​ൽ താ​നും കൊ​ല്ല​പ്പെ​ട്ടേ​ക്കു​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ‌ കൊ​ല്ല​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ. ബു​ല​ന്ദേ​ശ്വ​റി​ലെ ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​ധാ​ന​പ്ര​തി ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​ർ​ക്ക് ജാ​മ്യം ല​ഭി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

നി​യ​മ​വ്യ​വ​സ്ഥ​യി​ൽ താ​ൻ അ​ങ്ങേ​യ​റ്റം നി​രാ​ശ​യി​ലാ​ണെ​ന്ന് ബു​ല​ന്ദേ​ശ്വ​റി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​ൻ​സ്പെ​ക്ട​ർ സു​ബോ​ധ് കു​മാ​ർ സിം​ഗി​ന്‍റെ ഭാ​ര്യ ര​ജ​നി സിം​ഗ് പ​റ​ഞ്ഞു. ഈ ​ദി​വ​സ​ങ്ങ​ളി​ൽ താ​നും കൊ​ല്ല​പ്പെ​ട്ടേ​ക്കാം. അ​ത് ത​ന്നെ​യാ​വും ന​ന്നാ​വു​ക. ആ​രും പ​രാ​തി​പ്പെ​ടാ​നും കേ​ൾ​ക്കാ​നും ഉ​ണ്ടാ​കി​ല്ലെ​ന്നും അ​വ​ർ‌ എ​ൻ​ഡി​ടി​വി​യോ​ട് പ​റ​ഞ്ഞു.

കേ​സി​ൽ 33 പ്ര​തി​ക​ളി​ൽ ഏ​ഴു പേ​ർ​ക്കാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. പ്ര​ധാ​ന​പ്ര​തി​യാ​യ യോ​ഗേ​ഷ് രാ​ജി​നും ജാ​മ്യം ല​ഭി​ച്ചു. പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് സു​ബോ​ധ് കു​മാ​റി​ന്‍റെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​വ​രെ നി​യ​മ​ത്തി​ന് മു​മ്പി​ല്‍ കൊ​ണ്ടു​വ​രാ​നാ​യി​ല്ലെ​ങ്കി​ല്‍ ആ​രെ​യാ​ണ് കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​യു​ക? രാ​ജ്യ​ത്തി​ന് വേ​ണ്ടി ജീ​വ​ന്‍ സ​മ​ര്‍​പ്പി​ച്ച​വ​ന് നീ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ആ​ര്‍​ക്കാ​ണ് ല​ഭി​ക്കു​ക? എ​നി​ക്കി​വി​ടു​ത്തെ രീ​തി എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​വു​ന്നി​ല്ലെ​ന്നും ര​ജ​നി പ​റ​ഞ്ഞു.

ബു​ല​ന്ദേ​ശ്വ​റി​നു സ​മീ​പം മ​ഹ​വ് ഗ്രാ​മ​ത്തി​ലു​ണ്ടാ​യ ക​ലാ​പ​ത്തി​ലാ​ണ് സു​ബോ​ധ് കു​മാ​ർ‌ കൊ​ല്ല​പ്പെ​ട്ട​ത്. ഗ്രാ​മ​ത്തി​ൽ പ​ശു​വി​ന്‍റെ ജ​ഡം ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ് അ​ക്ര​മം ഉ​ണ്ടാ​യ​ത്. അ​ക്ര​മം ത​ട​യാ​നെ​ത്തി​യ സു​ബോ​ധ് കു​മാ​റി​നെ പ​ശു​ര​ക്ഷാ ഗു​ണ്ട​ക​ൾ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ യോ​ഗേ​ഷ് രാ​ജാ​യി​രു​ന്നു പ​ശു​വി​ന്‍റെ ജ​ഡം ക​ണ്ട​തി​ലെ പ​രാ​തി​ക്കാ​ര​ൻ. പ്ര​ദേ​ശ​ത്ത് 25 ഓ​ളം പ​ശു​ക്ക​ളു​ടെ അ​ഴു​കി​യ ജ​ഡ​ങ്ങ​ൾ നാ​ട്ടു​കാ​ർ ക​ണ്ടു​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ഇ​യാ​ളു​ടെ പ​രാ​തി. പ​ശു​വി​ന്‍റെ ജ​ഡ​വു​മാ​യി പ്ര​തി​ഷേ​ധ​ക്കാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലെ​ത്തു​ക​യും തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച​വ​രെ നീ​ക്കാ​ൻ പോ​ലീ​സ് ശ്ര​മം തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം തു​ട​ങ്ങി​യ​ത്. ആ​ദ്യം പോ​ലീ​സ് വാ​ഹ​ന​ത്തി​നും പി​ന്നീ​ട് പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്കും പ്ര​തി​ഷേ​ധ​ക്കാ​ർ തീ​യി​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പോ​ലീ​സി​നെ​തി​രേ വ്യാ​പ​ക ക​ല്ലേ​റു​മു​ണ്ടാ​യി.

ക​ല്ലേ​റി​ൽ സു​ബോ​ധ് കു​മാ​റി​ന്‍റെ ത​ല​യ്ക്ക് സാ​ര​മാ​യ പ​രി​ക്കേ​റ്റു. ഉ​ട​നെ സു​ബോ​ധി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പി​ന്നാ​ലെ എ​ത്തി​യ അ​ക്ര​മി​ക​ൾ വാ​ഹ​നം ത​ട​ഞ്ഞ് സു​ബോ​ധി​നെ വെ​ടി​വ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു.

Related posts