കൊച്ചി: കൊതുകു കടിച്ച് രോഗമുണ്ടായാലും ഇനി ഇൻഷ്വറൻസ്. സ്വകാര്യ ജനറൽ ഇൻഷ്വറൻസ് കന്പനിയായ എച്ച്ഡിഎഫ്സി എർഗോ ജനറൽ ഇൻഷ്വറൻസുമായി ചേർന്ന് എയർടെൽ പേയ്മെന്റ്സ് ബാങ്കാണു പദ്ധതി അവതരിപ്പിച്ചത്.
പുതിയ കൊതുകുജന്യ രോഗ സംരക്ഷണ പോളിസിയുടെ കീഴിൽ ഡെങ്കി, മലേറിയ, ചിക്കുൻഗുനിയ, ജാപ്പനീസ് എൻസിഫലൈറ്റിസ്, കാല-അസർ, ലിംഫാറ്റിക് ഫൈലേറിയാസിസ് (എലിഫന്റിയാലിസിസ്), സിക്ക വൈറസ് തുടങ്ങിയ രോഗങ്ങൾ ബാധിച്ച് ജോലിക്കു പോകാനാകാതെ വന്നാൽ പോളിസി വഴി സാന്പത്തിക സഹായം കിട്ടും. എയർടെൽ പേയ്മെന്റ്സ് ബാങ്ക് ഉപഭോക്താക്കൾക്ക് 99 രൂപയുടെ വാർഷിക റീച്ചാർജിൽ പോളിസി ലഭ്യമാകും.
24 മണിക്കൂർ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിൽപ്പോലും ആനുകൂല്യം ലഭിക്കുമെന്ന് എയർടെൽ പേയ്മെന്റ്സ് ബാങ്ക് എംഡിയും സിഇഒയുമായ അനുബത്ര ബിശ്വാസ് പറഞ്ഞു.