പൂ​രം പ​ട​യ​ണി ഇ​ന്ന്; പൂരലഹരിയിൽ നീലംപേരൂർ ഗ്രാമം   

നീ​ലം​പേ​രൂ​ർ: പ​ള്ളി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ പൂ​രം പ​ട​യ​ണി ഇ​ന്ന് ന​ട​ക്കും. ഭ​ക്ത​ജ​ന​ങ്ങ​ൾ കാ​ത്തി​രു​ന്ന ഗ്രാ​മ​ത്തി​ന്‍റെ സു​കൃ​ത​മാ​യ വ​ല്യന്നം പ​ട​യ​ണി​ക്ക​ള​ത്തി​ൽ എ​ത്തും. ആ​ർ​പ്പ് വി​ളി​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ദേ​വി​യു​ടെ തി​രു​ന​ട​യി​ൽ പ​ട​യ​ണി താ​ള​ത്തി​ൽ ഭ​ക്ത​ർ 75 പു​ത്ത​ൻ അ​ന്ന​ങ്ങ​ളെ സ​മ​ർ​പ്പി​ക്കും. വ്യ​ത്യ​സ്ത​മാ​യ അ​ള​വു​ക​ളി​ലു​ള്ള അ​ന്ന​ങ്ങ​ളെ ഭ​ക്ത​രു​ടെ നേ​ർ​ച്ച​യാ​യാ​ണ് ദേ​വി​ക്ക് സ​മ​ർ​പ്പി​ക്കു​ന്ന​ത് പൂ​ര​രാ​വി​ന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യ വ​ല്യ​ന്നം രാ​ത്രി പ​ട​യ​ണി ക​ള​ത്തി​ൽ എ​ത്തും.

പ​ട​യ​ണി ക​ള​ത്തി​ൽ പൂ​രം പ​ട​യ​ണി​യു​ടെ വ​ര​വ് അ​റി​യി​ച്ചു കൊ​ണ്ട് മ​കം പ​ട​യ​ണി ദി​ന​മാ​യ ഇ​ന്ന​ലെ അ​ന്പ​ല​കോ​ട്ട എ​ഴു​ന്നെ​ള്ളി. ചൂ​ട്ടു പ​ട​യ​ണി​യു​മാ​യി ചേ​ര​മാ​ൻ പെ​രു​മാ​ൾ കോ​വി​ലി​ൽ പോ​യി അ​നു​വാ​ദം വാ​ങ്ങി​യ ശേ​ഷ​മാ​ണ് പ​ട​യ​ണി ക​ള​ത്തി​ൽ അ​ന്പ​ല​കോ​ട്ട എ​ത്തി​യ​ത്. പ​ട​യ​ണി ക​ള​ത്തി​ൽ തി​ങ്ങി നി​റ​ഞ്ഞ ഭ​ക്ത​ർ ആ​ർ​പ്പു​വി​ളി​ക​ളോ​ടെ വ​ര​വേ​റ്റു. നെ​ല്ലി​ന്‍റെ ജന്മദി​ന​മാ​യ മ​കം നാ​ളി​ൽ കാ​ർ​ഷി​ക അ​ഭി​വൃ​ദ്ധി​ക്ക് വേ​ണ്ടി ക്ഷേ​ത്ര​ത്തി​ൽ പ്ര​ത്യേ​ക പൂ​ജ​ക​ൾ ന​ട​ന്നു.

കാ​ർ​ഷി​ക ക​ലാരൂ​പ​മാ​യ വേ​ല​ക​ളി​യും ഇ​തോ​ടൊ​പ്പം ന​ട​ന്നു. പൂ​ര​ ദി​വ​സ​മാ​യ ഇ​ന്ന് രാ​വി​ലെ ക്ഷേ​ത്ര ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം പ​ട​യ​ണി ക​ള​ത്തി​ൽ നി​റ​പ​ണി​ക​ൾ ആ​രം​ഭി​ച്ചു. ഉ​ച്ച​യ്ക്ക് 12ന് ​ഉ​ച്ച​പൂ​ജ, തു​ട​ർ​ന്ന് അ​ന്ന​മൂ​ട്ട്, വൈ​കു​ന്നേ​രം 6.30ന് ​ദീ​പാ​രാ​ധ​ന, രാ​ത്രി 7.30ന് ​അ​ത്താ​ഴ​പൂ​ജ, എ​ട്ടി​ന് പു​ത്ത​ൻ അ​ന്ന​ങ്ങ​ളു​ടെ തേ​ങ്ങ മു​റി​യ്ക്ക​ൽ ച​ട​ങ്ങ്, 10ന് ​കു​ടം​പൂ​ജ ക​ളി, 10.30ന് ​തോ​ത്താ​ക​ളി, 11ന് ​പു​ത്ത​ൻ അ​ന്ന​ങ്ങ​ളു​ടെ തി​രു​ന​ട സ​മ​ർ​പ്പ​ണം 12.30ന് ​വ​ല്യ​ന്ന​ത്തി​ന്‍റെ എ​ഴു​ന്നെ​ള്ള​ത്ത്, തു​ട​ർ​ന്ന് അ​ന്ന​ങ്ങ​ൾ, കോ​ല​ങ്ങ​ൾ, പൊയ്യ​ന, സിം​ഹം എ​ന്നി​വ​യു​ടെ എ​ഴു​ന്നെ​ള്ള​ത്ത് തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ച​ട​ങ്ങു​ക​ൾ.

Related posts