കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നഗരത്തിലെ പ്രധാന ജംഗ്ഷനായ പേട്ട കവലയിൽ ഈരാറ്റുപേട്ട റോഡിൽ വെയിറ്റിംഗ് ഷെഡിന്റെ അഭാവം യാത്രക്കാരെ വലയ്ക്കുന്നു.കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട – കാഞ്ഞിരം കവല റോഡിന്റെ വികസനം നടപ്പാക്കിയതോടെ നിലവിലുണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് പൊളിച്ചുമാറ്റുകയായിരുന്നു.
ഇവിടെ ആധുനിക വെയിറ്റിംഗ് ഷെഡ് നിർമിക്കുമെന്ന പ്രഖ്യാപനം നീളുകയാണ്. സിഐടിയു നേതൃത്വത്തിലുള്ള ചുമട്ടു തൊഴിലാളികളും ഓട്ടോറിക്ഷ ജീവനക്കാരും ചേർന്ന് താൽക്കാലികമായി നിർമിച്ച വെയിറ്റിംഗ് ഷെഡാണ് ഇപ്പോൾ നിലവിലുള്ളത്.
സ്കൂൾ കുട്ടികൾ അടക്കമുള്ള യാത്രക്കാർ മഴയും വെയിലുമേറ്റാണ് ബസ് കയറാൻ നിൽക്കുന്നത്. രാത്രി കാലങ്ങളിൽ വെളിച്ചവുമില്ല. ചിറ്റാർപുഴയിൽ ബീം സ്ഥാപിച്ച് ആധുനിക രീതിയിലുള്ള വെയിറ്റിംഗ് ഷെഡ് നിർമിക്കുവാൻ റോഡിന്റെ കരാറുകാരൻ തയാറാകണമെന്ന് കാഞ്ഞിരപ്പള്ളി വികസന സമിതി യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്ത് അംഗം എം.എ. റിബിൻഷാ, വി.പി. ഷിഹാബുദ്ദീൻ വാളിക്കൽ, വി.എസ.് സലേഷ് വടക്കേടത്ത്, എം.കെ. സജിലാൽ മാമ്മൂട്ടിൽ, അപ്പച്ചായി പുതുപറന്പിൽ, എം.കെ. ശശീന്ദ്രൻ മാമ്മൂട്ടിൽ, ഇക്ബാൽ ഇല്ലത്തുപറന്പിൽ എന്നിവർ പ്രസംഗിച്ചു.