പാരീസ്: ദീർഘകാലമായി എവിടെയാണെന്നറിയാതിരുന്ന അമൂല്യമായ പെയ്ന്റിംഗ് ഒരു വീട്ടിൽനിന്നും കണ്ടെടുത്തു. അടുക്കളയിൽ തൂക്കിയ നിലയിലായിരുന്നു ചിത്രം. ഫ്ളോറന്റീൻ കലാകാരനായിരുന്ന സിമാബ്യുവിന്റെ മാസ്റ്റർ പീസായ ഈ പെയ്ന്റിംഗിന് ആറു മില്യൺ യൂറോയാണ് വില. പെയിന്റിംഗ് ഒക്ടോബർ 27 ന് ഫ്രാൻസിൽ ലേലം ചെയ്യും.
ക്രൈസ്റ്റ് മോക്ക്ഡ് (പരിഹസിക്കപ്പെടുന്ന ക്രിസ്തു ) എന്നു പേരുള്ള ചിത്രം പതിമൂന്നാം നൂറ്റാണ്ടിൽ വരച്ചതാണ്. മതപരമായ ചിത്രമെന്ന നിലയിലാണ് സ്ത്രീ ഇതു സൂക്ഷിച്ചിരുന്നത്. ചിത്രം ഒറിജിനൽ തന്നെയാണെന്ന കാര്യത്തിൽ സംശമൊന്നുമില്ലെന്ന് വിദഗ്ധർ സ്ഥിരീകരിച്ചു.
1280 കളിൽ പല ദൃശ്യങ്ങൾ പല പാനലുകളിലായി വരച്ചു ചേർത്ത വലിയൊരു സൃഷ്ടിയുടെ ഭാഗമാണ് ഈ പെയന്റിംഗ്. ദേവതാരു മരത്തടികൊണ്ടുള്ള പാളികളിൽ സ്വർണവർണം പശ്ചാത്തലമായി ഉപയോഗിച്ചാണ് ഈ ചിത്രങ്ങൾ വരച്ചിട്ടുള്ളത്. ബൈസാന്ൈറൻ കലാ സന്പ്രദായത്തിൽപ്പെടുന്ന രീതിയാണിത്.
ഇതൊരും സാധാരണ ചിത്രമായാണ് കണക്കാക്കിയത്. എന്നാൽ ഉടമയ്ക്ക് ചിത്രം വിൽക്കാൻ താൽപ്പര്യമുണ്ടായപ്പോൾ, കോംപൈഗെനിലെ ലേലക്കാരായ ആക്റ്റിയോണ് അത് കലാവിദഗ്ധനായ എറിക് ടർക്വിന്റെ അടുക്കൽ പരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് ഇതിന്റെ മൂല്യം പുറംലോകം അറിയുന്നത്. എറിക് ടർക്വിൻ ഈ ചിത്രത്തിന്റെ വലിപ്പവും അളന്നു തിട്ടപ്പെടുത്തി. 25.8 സെന്റീമീറ്റർ നീളവും 20.3 സെ.മീ നീളവുമുണ്ട് പെയിന്റിംഗിന്.
നവോത്ഥാനത്തിനുമുന്പ് ഇറ്റലിയിലെ ഏറ്റവും പ്രശസ്തനായ ചിത്രകാരന്മാരിൽ ഒരാളാണ് സിമാബ്യു അക്കാ സെനോ ഡി പെപ്പോ (1272/1302). ജിയോട്ടോ എന്ന അദ്ധ്യാപകനായി കണക്കാക്കപ്പെടുന്ന ഇദ്ദേഹം പിന്നീട് ഇറ്റാലിയൻ നവോത്ഥാനത്തിന്റെ മഹാനായ വ്യക്തിയായിരുന്നു. ക്രൈസ്റ്റ് സീരീസിലെ മറ്റ് പെയിന്റിങ്ങുകൾ ലണ്ടനിലെയും ന്യൂയോർക്കിലെയും മ്യൂസിയങ്ങളിൽ വിരാചിക്കുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ