മറ്റത്തൂർ: ക്രഷറും ക്വാറിയും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കുഞ്ഞാലി പാറ സംരക്ഷണ സമിതി നടത്തി വരുന്ന സമരം 40 ദിവസം പിന്നിട്ടിട്ടും അധികാരികൾ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് സമരസമിതി പ്രവർത്തകർ ശ്രമദാനം നടത്തി. കുഞ്ഞാലിപ്പാറയിലേക്ക് തലമുറകളായി ഉപയോഗിച്ചിരുന്ന വഴി വെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കികൊണ്ടാണ് പ്രവർത്തകർ പ്രതിഷേധം പ്രകടിപ്പിച്ചത്.
സിജു മാങ്കായി, ലിനോ മൈക്കിൾ, ടി. എസ്. രമണി., റോസിലി, കല്യാണി, ഷോബി കൈനാടത്തുപറന്പിൽ, ജോണ്സൻ മേലേകുടി എന്നിവർ നേതൃത്വം നൽകി.
എകെപിഎയുടെ ഐക്യദാർഢ്യ പ്രകടനം ഇന്ന്
കോടാലി: ക്വാറിയും ക്രഷറും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കുഞ്ഞാലിപ്പാറ സംരക്ഷണ സമിതിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇന്ന് പ്രകടനം നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് മൂന്നുമുറി ജംഗ്ഷനിൽ നിന്ന് പ്രകടനം തുടങ്ങും. എകെപിഎ സംസ്ഥാന ഫോട്ടോക്ലബ്ബ് കോ – ഓഡിനേറ്റർ സജീവ് വസദിനി ഉദ്ഘാടനം ചെയ്യും.
കെപിഎംഎസ് പ്രകടനം നടത്തി
കോടാലി: കുഞ്ഞാലിപ്പാറ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കെ.പി.എം.എസ്.ഒന്പതുങ്ങൽ ശാഖയുടെ നേതൃത്വത്തിൽ പ്രകടനവും പൊയുയോഗവും നടത്തി. മൂന്നുമുറിയിൽ നിന്നാരംഭിച്ച് പ്രകടനം സമരപന്തലിൽ സമാപിച്ചു. തുടർന്നു നടന്ന യോഗത്തിൽ കെ.പി.എം.എസ്.കൊടകര ഏരിയ യൂണിയൻ പ്രസിഡന്റ് സി. വി. ബാബു, വൈസ് പ്രസിഡന്റ് എൻ. വി. ശിവദാസൻ, ഏരിയ സെക്രട്ടറി പി. വി. ഉമേഷ്, ശാഖാ സെക്രട്ടറി എ. എ. രവി, പ്രസിഡന്റ് വിനോദ്. തുടങ്ങിയവർ സംസാരിച്ചു