കൊണ്ടോട്ടി: 2020 ലെ ഹജ്ജ് യാത്രയുടെ പുതിയ രൂപ രേഖ തയാറാക്കുന്നതിനു കേന്ദ്ര ഹജ്ജ്് കാര്യ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തിൽ അടുത്ത ദിവസം യോഗം ചേരുമെന്നു കേന്ദ്ര ന്യൂനപക്ഷ, ഹജ്ജ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി ജാനെ ആലം പറഞ്ഞു. മുബൈയിൽ ചേർന്ന കേന്ദ്ര ഹജ്ജ്് കമ്മിറ്റി അംഗങ്ങളുടെയും മുഴുവൻ സംസ്ഥാനങ്ങളിലെ ഹജ്ജ് കമ്മിറ്റി ചെയർമാൻമാരുടെയും ഹജ്ജ് സംയുക്ത അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരും വർഷങ്ങളിൽ ഹജ്ജ്് യാത്രകളിലും വിവിധ തലങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരും. മക്കയിലും മദീനയിലും കെട്ടിടങ്ങൾ നിർണയിക്കുന്ന കമ്മിറ്റിയിൽ പ്രധാന സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തുക, ഹജ്ജിനു പോകുന്നവർക്കു മികച്ച ട്രെയിനിംഗ് ലഭ്യമാക്കാനും ട്രെയിനർമാരെ സജ്ജമാക്കാൻ കേരള മോഡൽ ട്രെയിനിംഗ് എല്ലായിടത്തും ആരംഭിക്കാനും യോഗം തീരുമാനിച്ചു.
കേരള ഹജ്ജ് വോളണ്ടിയർമാരുടെ സേവനം യോഗം അഭിനന്ദിച്ചു. 2019 ലെ ഹജ്ജ് സംബന്ധമായി ഒരു ലക്ഷത്തി നാൽപതിനായിരം ഹാജിമാരുടെ മുഴുവൻ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ കേന്ദ്ര ഹജ്ജ്് കമ്മിറ്റിയുടെ ചെറുതും വലുതുമായ മുഴുവൻ സേവനങ്ങളും പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ആക്ടിംഗ്് ചെയർമാൻ ശൈഖ് ജിന നബി അധ്യക്ഷനായിരുന്നു.
സൗദിയിലെ ഇന്ത്യൻ അംബാസിഡർ അൗസാഫ് സഈദ്, കോണ്സുൽ ജനറൽ ഓഫ് ഇന്ത്യ നൂർ റഹ്മാൻ ശൈഖ്, മൈനോറിറ്റി ഡയറക്ടർ എസ്. നിസാമുദീൻ, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ഡോ. മഖ്സൂദ് അഹ്മദ് ഖാൻ, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗങ്ങൾ, വിവിധ സംസ്ഥാനങ്ങളിലെ ഹജ്ജ് കമ്മറ്റി ചെയർമാൻമാർ, അംഗങ്ങൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
അതേസമയം ഹജ്ജ് തീർഥാടകരെ സഹായിക്കാൻ വോളണ്ടിയർമാരായി നിയോഗിക്കുന്ന ഖാദിമുൽ ഹുജ്ജാജുമാരിൽ മത പണ്ഡിത·ാർക്കു 10 ശതമാനം പ്രാതിനിധ്യം നൽകണമെന്ന് സംസ്ഥാന ഹജ്ജ്് കമ്മിറ്റി കേന്ദ്ര ഹജ്ജ് അവലോകന യോഗത്തിൽ ആവശ്യപ്പെട്ടു.ഖാദിമുൽ ഹുജ്ജാജുമാരുടെ അനുപാതം വർധിപ്പിക്കണം. വോളണ്ടിയർമാരായി പോകുന്നവർ ഹജ്ജ്് ചെയ്തവരും ഭാഷാ പരിജ്ഞാനമുളളവരുമായിരിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
മക്കയിൽ അനുവദിച്ചു കിട്ടുന്ന കെട്ടിടങ്ങളിൽ സ്ത്രീകളും പുരുഷൻമാരും ഇടകലരുന്ന അവസ്ഥ ഒഴിവാക്കുക, മദീനയിൽ ഹാജിമാർക്കു ഹറമിനു സമീപം തന്നെയുളള മർകസിയ്യയിൽ സ്ഥലം അനുവദിക്കുക, കണ്ണൂർ വിമാനത്താവളത്തിനു ഹജ്ജ് എംപാർക്കേഷൻ പോയിന്റായി പ്രഖ്യാപിക്കുക, മക്കയിലെ ഗ്രീൻ കാറ്റഗറിയിൽ ഹാജിമാർക്കു അഭിരുചിക്കനുസരിച്ച ഭക്ഷണം വിതരണം ചെയ്യുന്നതിനു കാറ്ററിംഗ് സർവീസീന്റെ സൗകര്യം ചെയ്യുക, മദീന എയർപോർട്ടിൽ സിം കാർഡ് ആക്ടിവേഷൻ ത്വരിതഗതിയിലാക്കുക തുടങ്ങി വിവിധ കാര്യങ്ങൾ കേരളം ആവശ്യപ്പെട്ടു.