ഇ​തെ​ന്തൊ​രു നാ​ണ​ക്കേ​ട്… റെ​യി​ൽ വേ ​സ്റ്റേ​ഷ​ൻ ക്ലീ​ൻ ക്ലീ​ൻ; മണിക്കൂറുകൾ ഇടവിട്ടുള്ള  വൃത്തിയാക്കാൽ; പക്ഷേ പരിസരത്തേക്ക് നോക്കായിൽ കാണുന്നത് മാലിന്യ കൂമ്പാരം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ കാ​ണു​ന്ന​ത് മ​ണി​ക്കൂ​റു​ക​ൾ ഇ​ട​വി​ട്ട് പ്ലാ​റ്റ്ഫോം ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​തും മാ​ലി​ന്യ​ങ്ങ​ൾ നി​ര​ന്ത​രം നീ​ക്കം ചെ​യ്യു​ന്ന ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​രെ​യു​മാ​ണ്. നൂ​റു ശ​ത​മാ​നം ആ​ത്മാ​ർ​ത​ഥ​യോ​ടെ​യാ​ണ് ഇ​വ​ർ ത​ങ്ങ​ളു​ടെ ജോ​ലി​ക​ൾ ചെ​യ്യു​ന്ന​ത്. ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ശു​ചി​ത്വ​ത്തി​ന്‍റെ ക്രെ​ഡി​റ്റ് മു​ഴു​വ​ൻ ഈ ​ജീ​വ​ന​ക്കാ​ർ​ക്കു ത​ന്നെ​യാ​ണ്.

ഇ​ത്ര​യും സ്റ്റേ​ഷ​ന്‍റെ ബാ​ഹ്യ​മു​ഖം മാ​ത്രം. എ​ന്നാ​ൽ പ്ലാ​റ്റ് ഫോ​മു​ക​ളി​ൽ നി​ന്നും റെ​യി​ൽ​വേ ട്രാ​ക്കു​ക​ളി​ൽ നി​ന്നു​മാ​യി ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം എ​വി​ടെ​യാ​ണ് സം​സ്ക​രി​ക്കു​ന്ന​തെ​ന്നു ചോ​ദി​ച്ചാ​ൽ ശു​ചി​ത്വ​ത്തി​ന്‍റെ പേ​രി​ൽ മേ​നി ന​ടി​ച്ചു ന​ട​ക്കു​ന്ന​വ​രു​ടെ ത​ല താ​ഴും. കാ​ര​ണം കേ​ര​ള​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട റെ​യി​ൽ വേ ​സ്റ്റേ​ഷ​നാ​യ ക​ണ്ണൂ​രി​ൽ ഇ​നി​യും കാ​ര്യ​ക്ഷ​മ​മാ​യ മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​മി​ല്ല.

ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ റെ​യി​ൽ വേ ​സ്റ്റേ​ഷ​ന്‍റെ കി​ഴ​ക്കു ഭാ​ഗ​ത്തെ കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ത്ത് കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​താ​ക​ട്ടെ തെ​രു​വ് നാ​യ​ക​ളും മ​റ്റും ക​ടി​ച്ചും വ​ലി​ച്ചും പ്ര​ദേ​ശ​ത്ത് പ​ര​ന്ന് കി​ട​ക്കു​ന്നു. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ തെ​രു​വ് നാ​യ ശ​ല്യ​ത്തി​നു പ്ര​ധാ​ന കാ​ര​ണ​വും ഈ ​മാ​ലി​ന്യം ത​ള്ള​ൽ ത​ന്നെ​യാ​ണെ​ന്ന് നി​സം​ശ​യം പ​റ​യാം. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ന്ന​ത് ഞ​ങ്ങ​ളാ​ണെ​ന്ന് പ​റ​ഞ്ഞ് മേ​നി ന​ടി​ക്കു​ന്ന​വ​രോ​ട് ഇ​ത് പ​റ​യാ​തെ വ​യ്യ. അ​യ്യേ… ഇ​തെ​ന്തൊ​രു നാ​ണ​ക്കേ​ട്.

Related posts