കാബൂൾ: മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ലാൻസ് ക്ലൂസ്നറിനെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി നിയമിച്ചു. ഫിൽ സിമ്മൺസിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് നിയമനം. അമ്പതോളം അപേക്ഷകളിൽ നിന്നാണ് ക്ലൂസ്നറിനെ പരിശീലകനായി തെരഞ്ഞെടുത്തത്.
ദക്ഷിണാഫ്രിക്ക, സിംബാബ്വേ ടീമുകളുടെ ബാറ്റിംഗ് പരിശീലകനായും മുംബൈ ഇന്ത്യൻസിന്റെ ബൗളിംഗ് പരിശീലകനായും ക്ലൂസ്നർ പ്രവർത്തിച്ചിട്ടുണ്ട്. നവംബറിൽ വെസ്റ്റിൻഡീസിനെതിരെ നടക്കുന്ന പരമ്പരയാണ് ക്ലൂസ്നറിന്റെ ആദ്യ പരിശീലക ദൗത്യം.