ലണ്ടൻ: അപ്രതീക്ഷിത വിമരമിക്കൽ പ്രഖ്യാപിച്ച് വനിതാ ക്രിക്കറ്റിലെ മിന്നും താരം ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ സാറ ടെയ്ലർ. ദീർഘാനളായി തുടരുന്ന മാനസിക ബുദ്ധിമുട്ടുകളെത്തുടർന്നാണ് മുപ്പതുകാരയായ സാറ അന്താരാഷട്ര മത്സരങ്ങളോട് വിടപറയുന്നത്. ഇത് കടുത്ത തീരുമാനമാണെന്ന് അറിയാം. പക്ഷെ, തനിക്കും ആരോഗ്യത്തിനും മുന്നോട്ട് പോകാൻ ഇതാണ് ഉചിതമായ തീരുമാനമെന്നും സാറ പറഞ്ഞു.
2006ൽ പതിനേഴാം വയസിലാണ് സാറ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റ്, ഏകദിനം, ട്വന്റി-20 വേദികളിലായി ഇംഗ്ലണ്ടിനെ 226 മത്സരങ്ങളിൽ പ്രതിനിധീകരിച്ചു. രാജ്യാന്തര ക്രിക്കറ്റിൽ 6,533 റണ്‍സുമായി ഇംഗ്ലണ്ടിനായി ഏറ്റവും അധികം റണ്‍സ് നേടിയത്തിൽ രണ്ടാമതാണ്.
മൂന്ന് ഫോർമാറ്റിലുമായി ഏറ്റവും അധികം പുറത്താക്കലിന്റെ റിക്കാർഡ് സാറയുടെ പേരിലാണ് (232). 2017ൽ ഇംഗ്ലണ്ട് ലോക കിരീടം നേടിയപ്പോൾ നിർണായക പങ്കുവഹിച്ചതാമാണ്. മൂന്ന് തവണ ഐസിസിയുടെ മികച്ച വനിതാ ട്വന്റി-20 താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. 2014ൽ മികച്ച ഏകദിന വനിതാ താരവുമായി.