പത്തനംതിട്ട: ശബരിമല യുവതി പ്രവേശനം കൊണ്ട് മാത്രം നവോഥനം പൂർണമാവില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. നവോഥാനമെന്നത് പിന്നാക്ക വിഭാഗത്തിന്റെ ഉന്നതിയുമായി ബന്ധപ്പെട്ട് ഉയർന്നുവരേണ്ട പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിന്ദുവും കനകദുർഗയും ശബരിമലയിൽ കയറിയതിലൂടെ വിധി നടപ്പിലായെന്നോ, യുവതികൾ പ്രവേശിച്ചെന്നോ കണക്കാക്കണ്ട. വെല്ലുവിളിച്ച് കയറുന്നതും അല്ലാത്തതും തമ്മിൽ വ്യത്യാസമുണ്ടെന്നും പത്മകുമാർ പറഞ്ഞു.