ഇത് അസാധാരണനായ ശില്‍പ്പിയുടെ അസാധാരണ ശില്‍പം ! പത്മതീര്‍ഥക്കുളത്തിനു മുന്‍വശത്തായി സ്ഥാപിച്ച കല്ലാനയുടെ പിന്നിലുള്ള കഥകള്‍ ഇങ്ങനെ…

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ പത്മതീര്‍ഥ കുളത്തിനു മുന്‍വശത്തായി സ്ഥാപിച്ച കല്ലാനയുടെ ശില്‍പം ഒരു അദ്ഭുതമാണ്. കാര്‍ത്തിക തിരുനാള്‍ രാമവര്‍മയുടെ കാലത്താണ് കല്ലാനയെ സ്ഥാപിച്ചത്. പ്രദേശത്തിന്റെ കാവല്‍ക്കാരനെന്ന സങ്കല്‍പം നിലനിര്‍ത്തി ശ്രീ പത്മനാഭ പ്രതിഷ്ഠക്ക് അഭിമുഖമായാണ് കല്ലാനയെ സ്ഥാപിച്ചിരിക്കുന്നത്. പലപ്പോഴായി നടത്തിയ റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്ലാനയുടെ മൂന്നില്‍ രണ്ടു ഭാഗവും മണ്ണിനടിയിലായി. ഈ ആനയെ ആര് പണികഴിപ്പിച്ചു എന്നതിനെക്കുറിച്ച് ആര്‍ക്കുമറിയില്ല

ഈ ആനയ്ക്കു പിന്നിലുള്ള കഥയെപ്പറ്റി അധ്യാപകനും ചരിത്ര പണ്ഡിതനുമായ എം ജി ശശിഭൂഷണ്‍ കണ്ടെത്തിയിരിക്കുന്നത് മൂന്ന് സാധ്യതകളാണ്. കല്ലാനയെക്കുറിച്ച് ചരിത്രപരമായ രേഖകള്‍ ഇല്ല മറിച്ച് അഭിപ്രായങ്ങള്‍ മാത്രം. ഒന്നാമത് പത്മനാഭ സ്വാമി ക്ഷേത്രം ശില്‍പികളില്‍ ഒരാളെ പ്രവര്‍ത്തനം നടത്തിയപ്പോള്‍ എന്തെങ്കിലും തെറ്റ് കണ്ടെത്തിയിരിക്കാം. അപ്പോള്‍ ആ ശില്‍പിയെ വിലക്കിയിരിക്കും. അയാള്‍ പശ്ചാതാപത്തോടെ ചെയ്ത ശില്‍പം ആയിരിക്കാം ഇത്. ഒറ്റയാനായ ശില്‍പിയായിരിക്കും ഇത് ഉണ്ടാക്കിയത്.

രണ്ടാമത്തെ സാധ്യത, പത്മനാഭ സ്വാമി ക്ഷേത്രം പണിയാന്‍ തനിക്കു അവസരം കിട്ടുമോയെന്ന് അറിയാന്‍ കഴിവുള്ള ശില്പി വന്നു. പക്ഷേ അവസരം കിട്ടിയില്ല. അപ്പോള്‍ തന്റെ കഴിവ് കാണിക്കാന്‍ അയാള്‍ അവിടെ കിടന്ന കല്ല് കൊണ്ട് ഉണ്ടാക്കിയത് ആയിരിക്കാം ആ ആനയുടെ ശില്‍പം. അപൂര്‍ണ്ണമാണെങ്കിലും ഭംഗിയായി ആനയെ പണിതു. അപ്പോള്‍ അയാള്‍ക്ക് അവസരം കിട്ടിയിട്ടുണ്ടാകും.അപ്പോള്‍ അയാള്‍ ഈ ശില്‍പം അപൂര്‍ണമായി അവശേഷിപ്പിച്ചു.

പത്മതീര്‍ത്ഥത്തിന്റെ നടുക്ക് ഒരു പത്മം ഉണ്ടായിരുന്നു. പത്മതീര്‍ത്ഥത്തെ ഭംഗിപ്പെടുത്താന്‍ ഒരു ആനയെ ഉണ്ടാക്കിയെങ്കിലം പണി പൂര്‍ത്തീകരിക്കാനായില്ല. ചിലപ്പോള്‍ ശില്‍പ്പിക്കു എന്തെങ്കിലും പറ്റിയിട്ടുണ്ടാകും. ഇതാണ് മൂന്നാമത്തെ സാധ്യത. ഇങ്ങനെയാണ് എം.ജി ശശിഭൂഷന്റെ കണ്ടെത്തലുകള്‍.

Related posts