തൃശൂർ: കാൻസർ പ്രതിരോധത്തിനായി സമൂഹത്തിന്റെ ശക്തമായ ഇടപെടൽ വേണമെന്നും കാൻസറിനുള്ള ചികിത്സപോലെതന്നെ പ്രധാനമാണിതെന്നും പ്രമുഖ ക്യാൻസർ ചികിത്സകനായ ഡോ.പി.വി.ഗംഗാധരൻ അഭിപ്രായപ്പെട്ടു. ശക്തൻ തന്പുരാൻ കോളജിൽ നടത്തിയ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ.ഗംഗാധരൻ.
ജില്ല പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ ആശുപത്രിയിൽ കോളജിലെ വിദ്യാർഥികൾ ദിവസവും നടത്തുന്ന പ്രവർത്തനങ്ങളെ ഡോ.ഗംഗാധരൻ അഭിനന്ദിച്ചു.ഗവ.ചീഫ് വിപ് അഡ്വ.കെ.രാജൻ സെമിനാർ ഉദ്ഘാടനം ചെയ്തു.
മനുഷ്യസ്നേഹത്തിന്റെ നാട്ടുവെളിച്ചങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്ത് അപൂർവമായി കാണുന്ന നൻമ മരങ്ങളാണ് ഡോ.ഗംഗാധരനെ പോലുള്ളവരെന്ന് കെ.രാജൻ അഭിപ്രായപ്പെട്ടു. കോളജ് പ്രിൻസിപ്പലും ഡയറക്ടറുമായ അജിത് കുമാർ രാജ, ജോജു തരകൻ എന്നിവർ പങ്കെടുത്തു.