കൊയിലാണ്ടി: പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്റ്റാന്‍ഡിലേക്കുള്ള പ്രധാനപ്പെട്ട നടപ്പാത കച്ചവടക്കാര്‍ കൈയ്യേറിയതോടെ കാല്‍നട യാത്രക്കാര്‍ ദുരിതത്തില്‍ . നഗരസഭയുടെ അംഗീകൃത ഫുട്പ്പാത്തായ ഇവിടെ 40ല്‍ അധികം വരുന്ന വിവിധ കച്ചവടക്കാര്‍ കൈയ്യേറി.
നഗരത്തിലെ കണ്ണായ സ്ഥലം ഫുട്പ്പാത്ത് കച്ചവടക്കാര്‍ക്ക് വിട്ടുകൊടുത്ത നഗരസഭയുടെ നടപടി പുനപ്പരിശോധിച്ച് കച്ചവടക്കാര്‍ക്ക് ടൗണില്‍തന്നെ അനുയോജ്യമായ സ്ഥലം കണ്ടെത്തി അവരെ പുനരധിവസിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൊയിലാണ്ടിയില്‍ പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണ സമയത്ത് പ്ലാനില്‍ നിര്‍ദ്ദിഷ്ട സ്ഥലം ഫുട്പ്പാത്തായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഫുട്പ്പാത്തില്‍ മേല്‍ക്കൂര പണിയാനും തീരുമാനിച്ചിരുന്നു. ട്രാഫിക് പരിഷ്കാരത്തിന്റെ ഭാഗമായി ഇപ്പോള്‍ പുതിയ ബസ്സ്സ്റ്റാന്‍ഡില്‍ നിന്ന് ബസുകള്‍ ഹൈവെയിലേക്ക് കയറാന്‍ ഇതുവഴി തീരുമാനിച്ചതോടെ ബസ് ട്രാക്കിലൂടെയുള്ള കാല്‍നട യാത്ര അനുവദനീയമല്ല.
അനക്സ് ബില്‍ഡിംഗിന്റെ മുന്‍വശത്തുകൂടി ഓട്ടോ പാര്‍ക്കിംഗ് ആരംഭിച്ചതോടെ അവിടെയും കാല്‍നടയാത്ര ദുഷ്ക്കരമായിരിക്കുകയാണ്. രാവിലെയും വൈകുന്നേരവുമായി നൂറുകണക്കിന വിദ്യാര്‍ഥികള്‍ ഇതുവഴി വളരെ പ്രയാസപ്പെട്ടാണ് യാത്ര ചെയ്യുന്നത്.
ഇവരെ പുനരധിവസിപ്പിക്കാന്‍ പുതിയ സ്റ്റാന്‍ഡിന് വടക്ക് ഭാഗത്ത് കംഫര്‍ട്ട് സ്റ്റേഷനടുത്തുള്ള ചെടിക്കച്ചവടം നടത്തുന്ന സ്ഥലമോ, മേല്‍പ്പാലത്തിനോട് ചേര്‍ന്നുള്ള സ്ഥലമോ ഉപയോഗിക്കാവുന്നതാണെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്ന്. ഇതിന് നഗരസഭ മുന്‍കൈ എടുക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. നടപടി എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് തിങ്കളാഴ്ച നഗരസഭയിലെക്ക് മാര്‍ച്ച് നടത്തും.