കൊല്ലം:കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി പ്രകാരം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന് വഴി ആധുനിക ലേബര്‍ റൂം പണിയുന്നതിന് 1.32 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.
ലേബര്‍ റൂം ആധുനിത രീതിയില്‍ നവീകരിക്കുമെന്നും എം.പി പറഞ്ഞു. ഐവര്‍കാല ആയുര്‍വ്വേദ ഹോസ്പിറ്റലിന് അനുവദിച്ച 75 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മൂന്നാം നിലയുടെ പണികള്‍ പൂര്‍ത്തിയായി വരുന്നതായും എം.പി അറിയിച്ചു.
പിടവൂരില്‍ 2.50 കോടി രൂപ ചെലവഴിച്ച് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിനും ചെങ്ങമനാട്ട് മാര്‍ക്കറ്റ് കോംപ്ലക്സ് നിര്‍മ്മിക്കുന്നതിനും അനുമതിയായി. നെല്ലിക്കുന്നത്ത് മാര്‍ക്കറ്റ് ഷെഡ് നിര്‍മ്മിക്കുന്നതിനായി 20 ലക്ഷം രൂപാ അനുവദിച്ചതായും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
് മൈലം പഞ്ചായത്തില്‍ 75 കിലോമീറ്റര്‍ ദൂരത്തില്‍ കുടിവെള്ള വിതരണ ശൃംഖലയ്ക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചതായും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.