പൊന്നിയിൻ സെൽവനിൽ ഐശ്വര്യ റായ് ഇരട്ട വേഷത്തിൽ. പൊന്നിയിൽ സെൽവനിൽ അമ്മയുടേയും മകളുടേയും വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. ഡിസംബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തായിലൻഡിൽ ആരംഭിക്കും.
മണിരത്നം ചിത്രത്തിൽ പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്. അമിതാഭ് ബച്ചൻ, കാർത്തി, ജയം രവി, അനുഷ്ക ഷെട്ടി, കീർത്തി സുരേഷ്, ഐശ്വര്യലക്ഷ്മി, അമല പോൾ, ചിയാൻ വിക്രം, നാസർ, സത്യരാജ്, പാർത്ഥിവൻ, ശരത് കുമാർ, റഷി ഖന്ന തുടങ്ങിയവർ ചിത്രത്തിലുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.