കഹോ നാ പ്യാർ ഹേ എന്ന സിനിമ റിലീസ് ചെയ്തതിനു ശേഷം തനിക്ക് 30,000ത്തിലധികം വിവാഹാഭ്യാർഥനകൾ ലഭിച്ചിരുന്നുവെന്ന ഹൃത്വിക് റോഷൻ. കപിൽ ശർമ അവതാരകനായി എത്തിയ ദ് കപിൽ ശർമ ഷോ എന്ന ചാനൽ പരിപാടിക്കിടെയാണ് താരം മനസ് തുറന്നത്.
2000ൽ പുറത്തിറങ്ങിയ കഹോ നാ പ്യാർ ഹേ എന്ന സിനിമയിലൂടെയാണ് ഹൃത്വിക് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഹൃഥ്വികിന്റെ പിതാവായ രാകേഷ് റോഷനാണ് സിനിമ സംവിധാനം ചെയ്തത്. അമീഷ പട്ടേലായിരുന്നു സിനിമയിലെ നായിക.