പേരൂര്‍ക്കട: വയോധികയെ വീട്ടുകാര്‍ പെരുവഴിയില്‍ ഉപേക്ഷിച്ചു കടന്നു. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് ഇവരെ മകളുടെ വീട്ടില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സംഭവം.
പേരൂര്‍ക്കട അടുപ്പുകൂട്ടാന്‍പാറ റാന്നി ലെയിന്‍ സ്വദേശിനി ഗോമതി (91) യെയാണ് വീട്ടുകാര്‍ കുടപ്പനക്കുന്ന് കോര്പ്പറേഷന് സോണല്‍ ഓഫീസിനു സമീപത്തെ ഇടവഴിയില്‍ ഉപേക്ഷിച്ച് കടന്നത്. ഇവരെ ഒരു ഓട്ടോറിക്ഷയില്‍ കൊണ്ടുവന്നശേഷം ഇടറോഡില്‍ ഇറക്കി കടന്നുകളയുകയായിരുന്നുവെന്ന് സംഭവത്തിനു ദൃക്സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു.
വിവരമറിഞ്ഞ നാട്ടുകാര്‍ ഉടന്‍തന്നെ വനിതാ ഹെല്‍പ്പ് ലൈനിലും പേരൂര്‍ക്കട പോലീസിലും അറിയിച്ചുവെങ്കിലും ജീപ്പ് ലഭ്യമല്ലെന്നു പറഞ്ഞ് പോലീസ് സംഭവത്തെ നിസാരവത്കരിച്ചതായി ആരോപണമുണ്ട്.
ആരും സഹായത്തിന് എത്താതായതോടെ പൊതുപ്രവര്ത്തകന് എം.എല്‍. ചിത്രോദ്കുമാറിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഇടപെടുകയും വയോധികയെ സമീപത്തെ മകളുടെ വീട്ടില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
തന്നെ വീട്ടുകാര്‍ മര്‍ദിച്ചുവെന്നും കരണത്തടിച്ചുവെന്നുമാണ് വയോധിക പറയുന്നത്. സംഭവത്തില്‍ നാട്ടുകാര്‍ പേരൂര്‍ക്കട സ്റ്റേഷനില്‍ പരാതി നല്കി. വിശദമായ അന്വേഷണം നടത്തുമെന്നു പേരൂര്‍ക്കട സിഐ വി. സൈജുനാഥ് വ്യക്തമാക്കി.