അച്ഛന്‍ മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ചു; പ്രകോപിതനായി നാടുവിട്ട വിദ്യാര്‍ഥിയെ കോഴിക്കോട്ട് കണ്ടെത്തി

ബ​ദി​യ​ഡു​ക്ക: അ​ച്ഛ​ൻ മൊ​ബൈ​ല്‍​ ഫോ​ണ്‍ എ​റി​ഞ്ഞു​ട​ച്ച​തി​ൽ പ്ര​കോ​പി​ത​നാ​യി നാ​ടു​വി​ട്ട വി​ദ്യാ​ർ​ഥി​യെ കോ​ഴി​ക്കോ​ട്ട് ക​ണ്ടെ​ത്തി. കു​മ്പ​ഡാ​ജെ അ​ന്ന​ടു​ക്ക​യി​ലെ കു​ഞ്ഞാ​ലി​യു​ടെ മ​ക​ന്‍ മു​ന​വിറി(20) നെ​യാ​ണ് കോ​ഴി​ക്കോ​ട് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

സീ​താം​ഗോ​ളി മാ​ലി​ക് ദീനാ​ര്‍ കോ​ള​ജി​ലെ ഒ​ന്നാം​വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ നി​ര​ന്ത​ര​മാ​യ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ച്ഛ​നു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ഞ്ഞാ​ലി മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങി എ​റി​ഞ്ഞു​ട​ച്ചു.

ക്ഷു​ഭി​ത​നാ​യ മു​നവി​ര്‍ വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങിപ്പോ​വു​ക​യാ​യി​രു​ന്നു. രാ​ത്രി എ​ട്ടു​മ​ണി​യാ​യി​ട്ടും തി​രി​ച്ചെ​ത്താ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് ബ​ദി​യ​ഡു​ക്ക പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​തി​നി​ട​യി​ല്‍ മു​ന​വിര്‍ ഒ​രു ഫോ​ണി​ല്‍ നി​ന്ന് ആ​ലം​പാ​ടി​യി​ലെ സു​ഹൃ​ത്തി​നെ വി​ളി​ച്ചു കൈ​യി​ലെ പ​ണം തീ​ര്‍​ന്ന​കാ​ര്യം അ​റി​യി​ച്ചു.

പോ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ക​ട​ല വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന ആ​ളു​ടെ ഫോ​ണി​ല്‍ നി​ന്നാ​ണ് കോ​ള്‍ വ​ന്ന​തെ​ന്നു ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് പോ​ലീ​സ് മു​നവി​റി​നെ ക​ണ്ടെ​ത്തി ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ബ​ദി​യ​ഡു​ക്ക​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Related posts