മന്ത്രവാദമല്ല മരുന്നാണ് വേണ്ടതെന്ന് അവർക്ക് അറിയാമായിരുന്നെങ്കിൽ; അസുഖം ബാധിച്ച മകനെ ദുർമന്ത്രവാദിനിയുടെ അടുത്തെത്തിച്ചു; മൂന്ന് ദിവസത്തിന് ശേഷം തിരികെ കിട്ടിയത് ജീവനില്ലാത്ത മകനെ; പഞ്ചിമബംഗാളിലെ ദുരന്ത കഥയിങ്ങനെ…

ന​ക​ഷി​പ്പ​ര: ദു​ർ​മ​ന്ത്ര​വാ​ദ​ത്തി​നു വി​ധേ​യ​നാ​യ പ​ത്തു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ളി​ലെ നാ​ദി​യ ജി​ല്ല​യി​ലാ​ണു സം​ഭ​വം. ജ​ൻ ന​ബി ഷെ​യ്ക് എ​ന്ന ബാ​ല​നാ​ണു മ​രി​ച്ച​ത്. ന​ബി​യു​ടെ സ​ഹോ​ദ​ര​ൻ ആ​റു വ​യ​സു​കാ​ര​ൻ ജ​ഹാം​ഗി​ർ ഷെ​യ്കും ദു​ർ​മ​ന്ത്ര​വാ​ദ​ത്തി​നു വി​ധേ​യ​നാ​യി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ന​ബി​യു​ടെ മാ​താ​വ് അ​ർ​ഫി​ന ബീ​ബി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ദു​ർ​മ​ന്ത്ര​വാ​ദം ന​ട​ത്തി​യ അ​ൽ​പ​ന ബീ​ബി എ​ന്ന സ്ത്രീ​യെ അ​റ​സ്റ്റ് ചെ​യ്തു. കാ​ന്ത​ൽ​ഭേ​രി​യ സ്വ​ദേ​ശി​യാ​ണ് ഇ​വ​ർ.അ​സു​ഖം ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഈ ​മാ​സം 22-ന് ​അ​ർ​ഫി​ന ബീ​ബി​യും ഭ​ർ​ത്താ​വ് ഹ​ലാ​ദ​ർ ഷെ​യ്കും ചേ​ർ​ന്നാ​ണു കു​ട്ടി​ക​ളെ ദു​ർ​മ​ന്ത്ര​വാ​ദി​നി​യാ​യ അ​ൽ​പ​ന ബീ​ബീ​യു​ടെ അ​ടു​ക്ക​ലെ​ത്തി​ച്ച​ത്.

ചി​കി​ത്സ തേ​ടി​യാ​യി​രു​ന്നു ഇ​വ​രു​ടെ സ​ന്ദ​ർ​ശ​നം. ഇ​തി​നു​ശേ​ഷം മാ​താ​പി​താ​ക്ക​ൾ മ​ട​ങ്ങി. മൂ​ന്നു ദി​വ​സ​ത്തി​നു​ശേ​ഷം അ​ർ​ഫി​ന ബീ​ബി കു​ട്ടി​ക​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ കു​ട്ടി​യു​ടെ പു​റ​ത്തു തി​ള​ച്ച എ​ണ്ണ, നെ​യ്യ്, മു​ള​കു​പൊ​ടി എ​ന്നി പ്ര​യോ​ഗി​ച്ച​തി​ന്‍റെ പാ​ടു​ക​ൾ ക​ണ്ടെ​ത്തി.

ഇ​തേ​തു​ട​ർ​ന്നു മാ​താ​വ് കു​ട്ടി​ക​ളെ തി​രി​കെ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ, കു​ട്ടി​ക​ളെ വി​ട്ടു​ന​ൽ​കാ​ൻ 10,500 രൂ​പ വേ​ണ​മെ​ന്നു അ​ൽ​പ​ന ബീ​ബി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​തു​ട​ർ​ന്നു പ​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​യി മാ​താ​വ് വീ​ട്ടി​ലേ​ക്കു പോ​യി. തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ അ​ൽ​പ​ന ബീ​ബി കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​മാ​ണു മാ​താ​വി​നു ന​ൽ​കി​യ​ത്.

കു​ട്ടി മ​രി​ച്ച വി​വ​രം പു​റ​ത്തു​പ​റ​യാ​തി​രി​ക്കാ​ൻ ഇ​വ​ർ 4000 രൂ​പ വാ​ഗ്ദാ​നം ചെ​യ്തെ​ന്നും മാ​താ​വ് ആ​രോ​പി​ച്ചു.ഉ​ട​ൻ​ത​ന്നെ കു​ട്ടി​ക​ളെ മാ​താ​വ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ന​ബി മ​രി​ച്ചി​രു​ന്നു. മാ​താ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പോ​ലീ​സ് അ​ൽ​പ​ന ബീ​ബി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts