ചാവക്കാട്: വാക്കുകളെ നിശബ്ദമാക്കുന്ന കാലത്ത് എഴുത്തുകാരന് മിണ്ടാതിരിക്കാനാകില്ലെന്ന് കെ.സച്ചിദാനന്ദൻ. കെട്ടകാലത്ത് അധികാരത്തോട് സത്യം വിളിച്ചുപറയാന്‍ എഴുത്തുകാരന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തിയാറാമത് എസ്എസ്എഫ് സംസ്ഥാന സാഹിത്യോത്സവ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃത്യമായ അജന്‍ഡകള്‍ നിര്‍മിച്ചു കൊണ്ടാണ് ഭരണകൂടം വര്‍ഗീയതയെ ഉയര്‍ത്തിക്കൊണ്ടു വരുന്നത്. കെട്ടകാലത്ത് അധികാരത്തിനു നേർക്കുനിന്ന് സത്യം വിളിച്ചുപറയാന്‍ എഴുത്തുകാരന് കഴിയണം. അപ്പോഴാണ് കഥയും കവിതയുമെല്ലാം പ്രതിരോധത്തിന്റെ ആയുധമായി മാറുന്നത്. ഇസ്ലാമോഫോബിയ പ്രത്യക്ഷമായി പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ കാലത്ത് കലാസാഹിത്യ പ്രവര്‍ത്തനം പ്രതിരോധമാണെന്നും സച്ചിദാനന്ദന് അഭിപ്രായപ്പെട്ടു.