ഇരവിപേരൂർ: ബെന്നിന്റെ ആഗ്രഹപ്രകാരം ഉമ്മന്‍ ചാണ്ടി ആ വീട്ടില്‍വന്നു, പക്ഷേ അതു കാണാന്‍ ബെന്‍ ഉണ്ടായില്ല. ഒക്ടോബര്‍ 31നു നടക്കുന്ന തന്റെ വിവാഹത്തിനു താന്‍ ഏറ്റവും ആരാധിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ അനുഗ്രഹം വാങ്ങി വീട്ടില്‍ നിന്നിറങ്ങാന്‍ ആഗ്രഹിച്ചിരുന്നു ബെന്‍.
പക്ഷേ വിവാഹത്തിനു കാത്തുനില്‍ക്കാതെ യാത്രയായ ബെന്നിന്റെ ഓര്‍മകള്‍ അവശേഷിക്കുന്ന വീട്ടില്‍ തേങ്ങലുകള്ക്കു മുമ്പില്‍ ഉമ്മന്‍ ചാണ്ടിയുടെയും കണ്ണുകള്‍ നിറഞ്ഞു.ഒരാഴ്ച മുമ്പ് ടികെ റോഡില്‍ കുമ്പനാട് കല്ലുമാലിപ്പടിയിലുണ്ടായ വാഹനാപകടത്തില്‍ ബെന്നും കൂട്ടുകാരായ മറ്റു മൂന്നുപേരും മരിച്ചത്.
യൂത്ത് കോണ്‍ഗ്രസ് ആറന്മുള ബ്ലോക്ക് ഭാരവാഹിയായ ബെന്‍ ഉമ്മന്‍ തോമസ് (30) അപകടം നടക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പും പ്രാദേശിക നേതാക്കളുമായി ഉമ്മന്‍ ചാണ്ടിയെ വിവാഹത്തിനു ക്ഷ ണിക്കാന്‍ പോകുന്നതു സംബന്ധിച്ച് ആലോചന നടത്തിയിരുന്നു. എത്രയും നേരത്തെ പുതുപ്പള്ളിയിലെത്തി അദ്ദേഹത്തെ ക്ഷണിക്കാനായിരുന്നു തീരുമാനം.
ഇന്നലെ ഇരവിപേരൂരിലെത്തിയ ഉമ്മന്‍ ചാണ്ടി അപകടത്തില്‍ മരിച്ച ജോബി തോമസ്, അനൂപ് എസ്. പണിക്കര്‍, അനില്‍ ജോര്‍ജ് മാത്യു എന്നിവരുടെ വീടുകളിലുമെത്തി അനുശോചനം അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അനീഷിന്റെ വീട്ടിലും എത്തി ആശ്വാസമേകി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ജില്ലാ പ്രസിഡന്റ് റോബിന് പരുമല, സജി ചക്കുംമൂട്ടില്‍, കോണ്‍ഗ്രസ് കോയിപ്രം മണ്ഡലം പ്രസിഡന്റ് സുബിന് നീറുംപ്ലാക്കല്‍, ഇരവിപേരൂര്‍ മണ്ഡലം പ്രസിഡന്റ് സുനില്‍ മറ്റത്ത്, ഗോപി മോഹന്‍, കെ. ആര്. പ്രസാദ്, പൊന്നുമണി, ജോണി, നിഖില്‍ ജോണ്‍ മാത്യു എന്നിവര്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു