മുംബൈ: ബാർ ഡാൻസർക്കൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ പുറത്തുവന്ന സംഭവത്തിൽ പരാതിയുമായി ബിജെപി എംഎൽഎ. മഹാരാഷ്ട്ര ബിജെപി എംഎൽഎ സഞ്ജയ് പുരമാണു പോലീസിൽ പരാതി നൽകിയത്. ഗോണ്ഡയിലെ ആംഗാവ്-ദേവ്രി എംഎൽഎയാണു പുരം.
ബാർ ഡാൻസായ യുവതിക്കൊപ്പം എംഎൽഎ നൃത്തം ചെയ്യുന്ന വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതു വൻ വിവാദവും സൃഷ്ടിച്ചു. എന്നാൽ വീഡിയോ കൃത്രിമമാണെന്നും എതിരാളികളുടെ സൃഷ്ടിയാണെന്നാണുമാണ് എംഎൽഎയുടെ ആരോപണം. തന്നെ വ്യക്തിഹത്യ നടത്താനാണു ശ്രമമെന്നും എംഎൽഎ ആരോപിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുറത്തുവന്ന വീഡിയോ ബിജെപി നേതൃത്വത്തിനു തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.