തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയും വിഘ്നേഷും  തമ്മിലുള്ള വിവാഹം പുതുവർഷത്തിൽ? ആകാംഷയോടെ ആരാധകർ; പുറത്തു വരുന്ന വിവരങ്ങൾ ഇങ്ങനെ…

മലയാളത്തിൽ തുടക്കം കുറിച്ച് തെന്നിന്ത്യയുടെ സൂപ്പർ താരമായ നയൻ താരയുടെ വിവാഹം പുതുവർഷത്തിലോ? വിഷ്നേഷ് ശിവനും നയൻതാരും തമ്മിലുള്ള പ്രണയം മുന്നു വർഷം പിന്നിടുമ്പോൾ, ആരാധകരുടേയും സിനിമാ പ്രേക്ഷേകരുടം ചോദ്യത്തിനാണ് ഒടുവിൽ ഉത്തരമാകുന്നത്.

2020ൽ പുതുവർഷത്തിൽ ഇരുവരും ഒന്നാകുമെന്നാണ് പുറത്തു വരുന്ന വാർത്ത. ഇതോടെ ആരാധകരുടെ ചോദ്യം പിന്നാലെയെത്തി. വിവാഹം എവിടെവച്ചായിരിക്കുമെന്നും. ഇരുവരുടെയും മറുപടിക്കായി കാത്തിരിക്കുകയാണ് ആരാധകർ.

മലയാളത്തിലൂടെ മികച്ച തുടക്കം കുറിച്ച്  തമിഴിലേക്ക് ചേക്കേറിയ നയൻതാരയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിലും തമിഴിലും തെലുങ്കിലും സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചു. തമിഴിലെത്തി തുടക്കം കുറിച്ച നാൾമുതൽ ഗോസിപ്പുകളും താരത്തിന് പിന്നാലെയുണ്ട്. അഭിനയിച്ച നടൻമാരെയല്ലാം ചേർത്ത് പ്രണയകഥകൾ പുറത്ത് വന്നിരുന്നു. ചിലത് വിവാഹത്തിൽ വരെ എത്തുമെന്ന് വരെ കരുതിയെങ്കിലും എല്ലാ പ്രണയങ്ങളും തകരുകയായിരുന്നു.

പ്രതിഫലത്തിന്‍റെ കാര്യത്തിലും താരം പല സൂപ്പർ സ്റ്റാറുകൾക്കൊപ്പം വരെ എത്തിയിരുന്നു. 2015ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയിലൂടെയാണ് വിഘ്നേഷും നയൻതാരും പരിചയപ്പെടുത്. ആ പരിചയം പിന്നീട് അടുപ്പത്തിലാകുകയായിരുന്നു. മൂന്നുവർഷത്തെ പ്രണയം ഒടുവിൽ സഫലമാകുന്ന വാർത്തയാണ് പുറത്തുവരുന്നത്.

നായൻതാരയുടെ അടുത്തിടെ പുറത്തിറങ്ങിയ സിനിമകളൊന്നും വേണ്ടത്ര ശ്രദ്ധിക്കെപ്പെട്ടിരുന്നില്ല. സൈറ നരസിംഹറെഡ്ഡിയാണ് ഇനി നയൻസിന്‍റേതായിപുറത്തിറങ്ങാനുള്ള സിനിമ. ഒക്ടോബര്‍ 2ന് ഈ ചിത്രം തിയേറ്ററിലെത്തും. വിജയ് ചിത്രമായ ബിഗില്‍, രജനീകാന്ത് ചിത്രമായ സര്‍ക്കാര്‍ തുടങ്ങിയ ചിത്രങ്ങളും താരത്തിന്‍റേതായി എത്താനുണ്ട്.

Related posts