തിരുവനന്തപുരം: വട്ടിയൂർക്കാവിൽ തന്നെ ഒഴിവാക്കിയതിന്റെ കാരണം അറിയില്ലെന്ന് കുമ്മനം രാജശേഖരൻ. കേന്ദ്രത്തിന്റെ തീരുമാനം എന്താണെങ്കിലും അച്ചടക്കുമുള്ള പ്രവർത്തകനെന്ന നിലയിൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയമാണ് തന്നെ മാറ്റാൻ കാരണമെന്ന് തോന്നുന്നില്ല, ഇതിനു മുൻപും പല പരാജയങ്ങളും നേരിട്ടവനാണ് താനെന്നും അദ്ദേഹം പറഞ്ഞു.
സുരേഷിന്റെ സ്ഥാനാർഥിത്വത്തെ അഭിമാനത്തോടെയും സന്തോഷത്തോടെയും അംഗീകരിക്കുന്നു. ഏറ്റവും യുക്തനായ യോഗ്യനായ സ്ഥാനാർഥിയാണ് എസ്.സുരേഷ്. സുരേഷിനെ സ്ഥാനാർഥിയായി തീരുമാനിച്ചത് എന്ത് കാരണം കൊണ്ടാണെങ്കിലും ശിരസാവഹിക്കുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു.