ചൈനയിലെ പ്രമുഖ വ്ളോഗര്‍ എന്നു പറയുമ്പോള്‍ നമ്മള് മനസ്സില്‍ കാണുക ആഡംബര ഫ്ളാറ്റും അടിപൊളി ജീവിതവുമാണ്. എന്നാല്‍ ഏവരെയും അമ്പരപ്പിക്കുകയാണ് ലിസ എന്ന വ്ളോഗര്‍. 10 ലക്ഷത്തിലധികം പേര് ഇവരെ പിന്തുടരുന്നുണ്ട്. എന്നാല്‍ ഇവര്‍ വ്യാജനാണെന്നും അണ്‍ഫോളോ ചെയ്യണമെന്നുമാണ് ഇപ്പോള്‍ ആളുകളുടെ ആവശ്യം.
ലിസ താമസിക്കുന്ന ഫ്ളാറ്റിന്റെ ശോചനീയവസ്ഥയുടെ വീഡിയോ ഫ്ളാറ്റുടമ ചെന്‍ പങ്കുവച്ചതോടെയാണ് വിഷയം സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയായത്. വാടക ലഭിക്കാത്തതിന്റെയും ഫ്ളാറ്റ് വൃത്തിയാക്കാത്തതിന്റെയും ദേഷ്യത്തിലാണ് ചെന്‍ വീഡിയോ പങ്കുവച്ചത്. ല
സാധനങ്ങള്‍ വലിച്ചുവാരി, കാലങ്ങളായി വൃത്തിയാക്കാത്ത അവസ്ഥയിലാണ് ഫ്ളാറ്റ്. നിലത്ത് പലയിടത്തും പട്ടിയുടെ വിസര്‍ജ്യമുണ്ട്. വൃത്തിയാക്കാന്‍ ആളുകളെ വിളിച്ചെങ്കിലും ആരും തയാറാവുന്നില്ല എന്നു ചെന്‍ പറയുന്നു. വാടകയിനത്തില്‍ വലിയൊരു തുക നല്‍കാനുണ്ട്. ഇക്കാര്യം ചോദിച്ചു വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാറില്ലെന്നും ചെന്‍ ആരോപിക്കുന്നു. ചെന്‍ പങ്കുവച്ച വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
ഇതോടെ ലിസ ഇയാളെ വിളിച്ച് മാപ്പു ചോദിക്കുകയും ഫ്ളാറ്റ് ഉടന്‍ വൃത്തിയാക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. പിന്നീട് ലിസ ഫ്ളാറ്റ് വൃത്തിയാക്കുന്നതിന്റെ വിഡിയോയും ചെന്‍ പങ്കുവച്ചു. ലിസയുടെ യഥാര്‍ഥ ജീവിതം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. നിരവധിപ്പേര്‍ കമന്റുകളിലൂടെ ഇവരെ പരിഹസിക്കുന്നുണ്ട്. ഇവര്‍ വ്യാജനാണെന്നും ഒരു കൂട്ടര് പറയുന്നു.