റാന്നി: ഇടവിട്ടും അല്ലാതെയും മഴ ശക്തമായി തുടരുന്നതിനിടെ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ പനി ബാധിതരുടെ എണ്ണം കൂടുന്നു. വൈറൽ പനിയും ഡെങ്കിയുമടക്കം പകർച്ചപ്പനിയുമായി ആളുകൾ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
സർക്കാർ ആരോഗ്യ കേന്ദങ്ങളിലാണ് പനി ബാധിതർ കൂടുതലായി എത്തുന്നത്. റാന്നി താലൂക്ക്തല ആരോഗ്യ കേന്ദ്രത്തിലും പെരുനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും രാവിലെ മുതൽ രോഗികളുടെ നീണ്ട നിരയാണ്. വെച്ചൂച്ചിറ, നാറാണംമൂഴി, പഴവങ്ങാടി, ചിറ്റാർ, വടശേരിക്കര, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല.
വൈറൽ പനി ഒരാൾക്ക് പിടിപെട്ടാൽ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും രോഗബാധയുണ്ടാകാൻ സാധ്യതയേറെയാണ്. രോഗി വീട്ടിൽ മതിയായ വിശ്രമമെടുക്കാതെ പുറത്തു പോയാൽ ഇടപെടുന്ന സ്ഥലങ്ങളിലെ മറ്റുള്ളവരിലേക്കും രോഗം പകരാൻ കാരണമാകും. ഇപ്പോൾ ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന രോഗികളിലേറെപേരും പനിയും ചുമയുമായാണ് എത്തുന്നതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
ഇടവിട്ടു പെയ്യുന്ന മഴ പകർച്ചവ്യാധികളുടെ വർധനയ്ക്കു കാരണമായിട്ടുണ്ട്. പകൽച്ചൂട് ചില ദിവസങ്ങളിൽ അധികമാകുന്നതും രോഗികളെ ബാധിക്കുന്നു. ഡെങ്കി, എലിപ്പനി എന്നിവയുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും വൈറൽപനിയുടെ വ്യാപനം ആരോഗ്യമേഖലയെ തളർത്തുന്നു.
രോഗങ്ങൾ പെരുകുന്നു; ആശുപത്രികളിലെ ക്യൂ നീളുന്നു
റാന്നി: പനിയും പകർച്ചവ്യാധികളും ഏറുമ്പോൾ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളുടെ പരിശോധനാ മുറിയുടെ വാതിൽക്കലും ക്യൂവിലും തിങ്ങി നിറഞ്ഞു നിൽക്കുന്ന രോഗികൾക്ക് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാനാകുന്നില്ല. പൊതുവെ ഇടം കുറവായ പരിശോധനാ മുറികളുടെ മുന്നിൽ എപ്പോഴും രണ്ടും മൂന്നും നിരകളിലായി രോഗികൾ തിങ്ങി നിറഞ്ഞു നിൽക്കുകയാണ്.
തിരക്കിനിടയിൽ വൈദ്യുതി പോലുമില്ലാത്ത ഇടങ്ങളിൽ വിവിധ രോഗങ്ങൾ ബാധിച്ചവർക്കിടയിൽ ഇരുന്ന് ജോലി ചെയ്യേണ്ട ഡോക്ടർമാരുടെ ആരോഗ്യവും ഭീഷണിയിലാണ്. ഡോക്ടറെ കാണാൻ നിൽക്കുന്ന രോഗികൾക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് സമീപസ്ഥരായ മറ്റു രോഗികളിൽ നിന്നു രോഗം പിടിപെടാതിരിക്കാൻ ആരോഗ്യ കേന്ദ്രങ്ങളിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ അധികൃതർ തയാറാകണമെന്നാണ് ആവശ്യം.
റാന്നി താലൂക്കാശുപത്രി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികളുടെ തിരക്ക് അനുഭവപ്പെടുന്നത് പെരുനാട്ടിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങിലും നാറാണംമൂഴിയിൽ ഡോക്ടറുടെയും ജീവനക്കാരുടെയും സേവനം ലഭ്യമല്ലാത്തതും പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് കൂടുതൽ രോഗികൾ എത്താൻ ഇടയാക്കുന്നു.
ണ്ടു മുതൽ അത്യാഹിത വിഭാഗത്തിൽ മറ്റൊരു ഡോക്ടറുടെ സേവനവും ലഭ്യമാണ്. ഒപി സമയം കഴിഞ്ഞ് എത്തുന്ന രോഗികൾക്ക് ഈ ഡോക്ടറുടെ സേവനവും പ്രയോജനപ്പെടുത്താം.