15 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മോ​ഷ​ണം ന​ട​ത്തിയിരുന്നയാൾ പിടിയിൽ;  ഇതോടെ കവടിയാറിൽ നടന്ന മോഷണങ്ങൾക്ക് തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിൽ പോലീസ്

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ 2005 മു​ത​ൽ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​വ​ന്ന​യാ​ളെ സി​റ്റി ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി. ക​വ​ടി​യാ​ർ ജ​വ​ഹ​ർ ന​ഗ​ർ ടി​സി 9/814 (1), ച​രു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ ക​ല​കു​മാ​ർ (55)നെ​യാ​ണ് മ്യൂ​സി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​വ​ടി​യാ​ർ ജ​വ​ഹ​ർ ന​ഗ​ർ മേ​ഖ​ല​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന ഇ​യാ​ളെ നീ​ണ്ട​നാ​ള​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് സി​റ്റി ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ അ​റ​സ്റ്റോ​ടെ കൂ​ടി 2005 മു​ത​ൽ ന​ട​ന്ന നി​ര​വ​ധി മോ​ഷ​ണ​കേ​സു​ക​ൾ തെ​ളി​ഞ്ഞു.

2005 ഒ​ക്്ടോബ​റി​ൽ ജ​വ​ഹ​ർ ന​ഗ​ർ സി ​സ്ട്രീ​റ്റ്, ഹൗ​സ് ന​ന്പ​ർ ഒ​ന്പ​തി​ന്‍റെ അ​ടു​ക്ക​ള​വാ​തി​ൽ കു​ത്തി​പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി സ്വ​ർ​ണ​വ​ള, 6000 രൂ​പ വി​ല​യു​ള്ള മൊ​ബൈ​ൽ ഫോ​ണ്‍, 3000 രൂ​പ മോ​ഷ​ണം ന​ട​ത്തി​യ​ത്, ജ​വ​ഹ​ർ ന​ഗ​ർ ഇ ​സ്ട്രീ​റ്റ് ര​മ വി​ഹാ​ർ വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ലെ വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി ഒ​ന്ന​ര പ​വ​ൻ തൂ​ക്കം വ​രു​ന്ന ര​ണ്ട് സ്വ​ർ​ണ ചെ​യി​ൻ, ഒ​രു പ​വ​ൻ തൂ​ക്കം​വ​രു​ന്ന മൂ​ന്ന് സ്വ​ർ​ണ വ​ള​ക​ൾ, അ​ര​പ്പ​വ​ൻ സ്വ​ർ​ണ​മോ​തി​രം, ര​ണ്ട​ര പ​വ​ൻ ബ്രേ​സ്‌​ലെ​റ്, ര​ണ്ടു പ​വ​ൻ തൂ​ക്കം​വ​രു​ന്ന ഒ​രു ജോ​ഡി ക​മ്മ​ൽ എ​ന്നി​വ മോ​ഷ​ണം ന​ട​ത്തി​യ​ത്, ജ​വ​ഹ​ർ ന​ഗ​ർ സി ​മൂ​ന്ന് ഹ​രി​ശ്രീ വീ​ട്ടി​ൽ ക​യ​റി ജ​ന​ൽ ക​ന്പി മു​റി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ​തു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ൾ ന​ട​ത്തി​യ​താ​യി ഇ​യാ​ൾ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

ജ​വ​ഹ​ർ ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന ഇ​യാ​ൾ പ​ക​ൽ ക​റ​ങ്ങി ന​ട​ന്ന് ആ​ളി​ല്ലാ​ത്ത വീ​ട് ക​ണ്ടെ​ത്തി, രാ​ത്രി കാ​ല​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. മ​തി​ൽ ചാ​ടി ക​ട​ന്ന് വീ​ടു​ക​ളി​ലെ വാ​തി​ലു​ക​ൾ കു​ത്തി​പ്പൊ​ളി​ച്ചും ഹാ​ക്ക്സൊ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് ജ​ന​ൽ ക​ന്പി അ​റു​ത്തു​മു​റി​ച്ചു​മാ​ണ് അ​ക​ത്ത് ക​യ​റി​യി​രു​ന്ന​ത്. ഇ​ട​വി​ട്ട കാ​ല​യ​ള​വി​ൽ മോ​ഷ​ണം ന​ട​ത്തി വ​ന്ന ഇ​യാ​ൾ പോ​ലീ​സ് പി​ടി​കൂ​ടു​മെ​ന്ന് മ​ന​സ്സി​ലാ​ക്കി വേ​ഷ​പ്രഛ​ന്ന​നാ​യി ര​ഹ​സ്യ സ​ങ്കേ​ത​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​യ​വെ​യാ​ണ് ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ മോ​ഷ​ണ​ങ്ങ​ൾ ഇ​യാ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എം. ​ആ​ർ. അ​ജി​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ഡീ​ഷ​ണ​ൽ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി, ഡി​സി​പി​മാ​രാ​യ ആ​ർ. ആ​ദി​ത്യ മു​ഹ​മ്മ​ദ് ആ​രി​ഫ്, ജി​ല്ലാ ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജെ.​കെ.​ദി​നി​ൽ, മ്യൂ​സി​യം എ​സ്ഐ പി. ​ഹ​രി​ലാ​ൽ, ഷാ​ഡോ ടീ​മാം​ഗ​ങ്ങ​ൾ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും ഉ​ണ്ടാ​യി​രു​ന്ന​ത്.

Related posts