മുക്കം: മാവോയിസ്റ്റ് ഭീതി ഒഴിയാതെ മലയോര മേഖല. തിരുവമ്പാടി പഞ്ചായത്തിലെ പൊന്നാങ്കയത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.ടോമി മണ്ഡപത്തിലിന്റെ കടയുടെ ഷട്ടറിലാണ് പോസ്റ്ററുകൾ പതിച്ചത് .”കബനി ദളം” എന്ന തലക്കെട്ടിൽ രണ്ട്പോസ്റ്ററുകളാണ് പതിച്ചത് . മലയാളത്തിലും കന്നടയിലും ഇതിൽ എഴുതിയിട്ടുണ്ട് .പോലീസിനെ ആക്രമിക്കും എന്നുള്ളതിനുള്ള സൂചനയായി ഒരു ചിത്രവും പോസ്റ്ററിൽവരച്ചിട്ടുണ്ട്.
അതേ സമയം ആളുകളെ കണ്ടതായി വിവരം ഇല്ല. ഇന്ന് രാവിലെയാണ് പാലു വാങ്ങാൻ പോയ നാട്ടുകാരുടെ ശ്രദ്ധയിൽ പോസ്റ്റർ പെട്ടത് . ഉടനെ തിരുവമ്പാടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സിപിഐ മാവോയിസ്റ്റ് എന്ന പേരിൽ “കബനീ ദളം’ എന്ന തലക്കെട്ടിൽ പതിച്ച പോസ്റ്ററിൽ സി.പി. ജലീലിന്റെ ആസൂത്രിത കൊലപാതകം പുനരന്വേഷിക്കുക.
4500 കുടുംബങ്ങളെ ഇല്ലായ്മ ചെയ്യുന്ന പുതുപ്പാടിയിലെ ഭൂമി പ്രശ്നം ഉടൻ പരിഹരിക്കുക, ഭാരത ജനതയ്ക്കുമേൽ അധികാരത്തിന് അഹങ്കാരം അടിച്ചേൽപ്പിക്കുന്ന മോദി സർക്കാരിന്റെ ദുർഭരണത്തിനെതിരെ പോരാടുക തുടങ്ങിയ വാചകങ്ങളാണ് ഉള്ളത്.