ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള സമയക്രമം നിശ്ചയിച്ചു; ഒഴിഞ്ഞു പോകേണ്ടി വരുന്ന ഉടമകള്‍ക്ക് ആശങ്കകള്‍ പലതരം

മ​ര​ട്: ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കാ​നു​ള്ള സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ഴി​ഞ്ഞു പോ​കേ​ണ്ടി വ​രു​ന്ന ഉ​ട​മ​ക​ൾ​ക്ക് ആ​ശ​ങ്ക​ക​ൾ പ​ല​ത​രം. ഒ​ഴി​യ​ൽ മൂ​ന്നി​ന​കം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള നി​ർ​ദ്ദേ​ശം മു​ന്നി​ലു​ണ്ടെ​ങ്കി​ലും ത​ങ്ങ​ൾ​ക്ക് പ​ക​രം താ​മ​സ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ അ​ലം​ഭാ​വം കാ​ട്ടു​ന്ന​താ​യി താ​മ​സ​ക്കാ​ർ പ​റ​യു​ന്നു.

മാ​റി താ​മ​സി​ക്കാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നും സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​മെ​ന്നും വാ​ഗ്ദാ​നം ഉ​ണ്ടാ​യി​രു​ന്നു.​എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച അ​വ്യ​ക്ത​ത​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​താ​യി ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

മൂ​ന്നി​ന​കം ഒ​ഴി​പ്പി​ക്കു​ന്ന ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കാ​ൻ ഈ ​മാ​സം ഒ​ൻ​പ​തി​ന് ക​മ്പ​നി​ക​ൾ​ക്കു ക​രാ​ർ ന​ൽ​കാ​നാ​ണു തീ​രു​മാ​നം.11 നു ​ത​ന്നെ പൊ​ളി​ച്ചു​തു​ട​ങ്ങ​ണ​മെ​ന്നും ആ​ലോ​ച​ന​യു​ണ്ട്. എ​ന്നാ​ൽ, പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​യും മ​റ്റും അ​ക​റ്റാ​നും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ഗം വി​ളി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. പൊ​ളാ​ക്കു​മ്പോ​ഴു​ണ്ടാ​വു​ന്ന പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​നും ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.​ഇ​തി​നും നാ​ളി​തു​വ​രെ​യാ​യി നീ​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടി​ല്ല.

Related posts