തൃശൂർ: കുട്ടികളുടെ സുരക്ഷയ്ക്കു നിയമമുണ്ടെങ്കിലും സംരക്ഷണം ലഭിക്കുന്നില്ലെന്നു ടി.എൻ. പ്രതാപൻ എംപി.
കുട്ടികളുടെ സുരക്ഷിതത്വം, ആരോഗ്യം തുടങ്ങിയവ സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചൈൽഡ് പ്രൊട്ടക്ട് ടീം തൃശൂർ ജില്ലാ സമ്മേളനം അയ്യന്തോളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയർമാൻ റഫീഖ് കടത്താമുറി അധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകൻ ഷാനു സമദ്, സിപിടി സംസ്ഥാന പ്രസിഡന്റ് സി.കെ. നാസർ, സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മളിക്കാൽ, വിനോദ് അണിമംഗലത്ത്, പ്രസന്ന സുരേന്ദ്രൻ, സജി കെ ഉസ്മാൻ, ഷാജി കോഴിക്കോട്, ഷൈനി കൊച്ചുദേവസി, സാബിക് കുന്നംകുളം തുടങ്ങിയവർ പ്രസംഗിച്ചു.