ചാത്തന്നൂർ: റോഡിൽ വലിച്ചെറിയുന്ന മദ്യക്കുപ്പിഅപകടങ്ങളുണ്ടാക്കുന്നു. രണ്ടു ദിവസം മുന്പ് മദ്യപന്മാർ റോഡ് സൈഡിൽ വലിച്ചെറിഞ്ഞ മദ്യക്കുപ്പി ബൈക്ക് യാത്രക്കാരനായ യുവാവിന്റെ ജീവനെടുത്തു. ഇത്തിക്കര കൊച്ച പാലത്തിന് സമീപമായിരുന്നു നിരപരാധിയായ യുവാവിന്റെ ഭാരണാന്ത്യം. കൊല്ലത്ത് ഒരു ചടങ്ങിൽ പങ്കെടുത്തിട്ട് വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് അവ കടമുണ്ടായത്.
പള്ളിക്കൽ മടവൂർ കളരി കിഴക്കതിൽ മംഗളത്ത് വീട്ടിൽ അനിഷാ (25) ണ് മ രി ച്ചത്. മദ്യപന്മാർ റോസ് വക്കത്തിരന്ന് മദ്യപിച്ച ശേഷം മദ്യക്കുപ്പി റോഡിലേക്ക് വലിച്ചെറിയുന്നതിന്റെ രക്തസാക്ഷിയാവുകയായിരുന്നു അനീഷ്.ഇത്തിക്കര കൊച്ചുപാലത്തിന് സമീപമെത്തുമ്പോൾ എതിർ ദിശയിൽ നിന്നും നിയന്ത്രണം വിട്ടു വന്ന വാഹനത്തിൽ നിന്നും രക്ഷപ്പെടാനായി ബൈക്ക് വെട്ടി തിരിക്കുമ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അനിഷ് തെറിച്ചുവീഴുകയായിരുന്നു.
ചതുപ്പിലേക്ക് തെറിച്ചുവീണ അനീഷിന്റെ കഴുത്തിൽ മദ്യക്കുപ്പിള്ളഞ്ഞു കയറിയാണ് മരണം സംഭവിച്ചത്.
മദ്യക്കുപ്പി കഴുത്തിൽ തുളഞ്ഞു കയറിയ അനിഷിനെ നാട്ടുകാർ കൊട്ടിയത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ റോഡുകളിലെ ഇരുട്ടുള്ള പ്രദേശങ്ങളിൽ കൂട്ടം ചേർന്ന് മദ്യപിക്കുന്നത് സ്ഥിരം സംഭവമാണ്. മദ്യപിച്ച ശേഷം മദ്യക്കുപ്പികൾ വഴിയരികിലേക്ക് വലിച്ചെറിയുകയാണ് പതിവ്. ഇത്തരത്തിൽ വലിച്ചെറിഞ്ഞ മദ്യക്കുപ്പിയാണ് അനീഷിന്റെ ജീവനെടുത്തത്.
ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ ഇടറോഡുകളിൽ മദ്യപന്മാരുടെ ശല്യം വർധിച്ചു വരികയാണ്. വീടുകൾക്ക് മുന്നിൽ പോലുമിരുന്ന് മദ്യപിക്കാൻ ഇവർക്ക് മടിയില്ല. വീട്ടുകാർ ഇത് എതിർത്താൽ കൂട്ടം ചേർന്ന് ആക്രമിക്കാനും തയാറാകും. നാട്ടുകാർ ഭീതിയിലാണ്. ഇടറോഡുകളിൽ പോലീസ് പട്രോളിങ്ങ് ഇല്ലാത്തതാണ് മദ്യപന്മാരുടെ അഴിഞ്ഞാട്ടത്തിന് അവസരമൊരുക്കുന്നത്.
മദ്യപന്മാരെയും സാമൂഹിക വിരുദ്ധരെയും സംരക്ഷിക്കാൻ രാഷ്ട്രീയ പാർട്ടികളും പോലീസും തയാറാകുന്നതാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണം. റോഡ് വക്കിയിരുന്ന് മദ്യപിക്കുന്നതും മദ്യക്കപ്പികൾ വലിച്ചെറിയുന്നതും തടയാൻ പോലീസ് നടപടി സ്വീകരിക്കണമെന്നതാണ് നാട്ടക്കാരുടെ ആവശ്യം.