കൽപ്പറ്റ: ആനപ്പാലത്തു വാഹനപരിശോധന നടത്തുകയായിരുന്ന സംഘത്തിലെ പോലീസുകാരനെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എമിലി ഷംസുദ്ദീനെയാണ് (35) അറസ്റ്റു ചെയ്തത്.
ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടറിൽവന്ന ഷംസുദ്ദീനെ കൈകാണിച്ചുനിർത്തിയതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെയായിരുന്നു പോലീസുകാരനു ദുരനുഭവം. പോലീസുകാരന്റെ മുട്ടുകാൽ തല്ലിയൊടിക്കുമെന്നും ഷംസുദ്ദീൻ നാട്ടുകാർ കണ്ടുനിൽക്കെ ഭീഷണിപ്പെടുത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.