ദോഹ: ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ഇന്നലെ ഇന്ത്യക്കായി വനിതാ വിഭാഗം 1500 മീറ്ററിൽ പോരാട്ടത്തിനിറങ്ങിയ മലയാളി താരം പി.യു. ചിത്ര വ്യക്തിഗത മികച്ച സമയം കുറിച്ചു. പ്രാഥമിക റൗണ്ടിലെ ഹീറ്റ് രണ്ടിൽ മത്സരിച്ച ചിത്ര 4:11.10 സെക്കൻഡിലാണ് ഓട്ടം പൂർത്തിയാക്കിയത്. എന്നാൽ, താരത്തിനു ഫൈനലിലേക്കുള്ള യോഗ്യത സ്വന്തമാക്കാൻ സാധിച്ചില്ല. 12 പേർ മത്സരിച്ച ഹീറ്റ് രണ്ടിൽ എട്ടാമതായാണ് ചിത്ര ഫിനിഷ് ചെയ്തത്. മൂന്ന് ഹീറ്റുകളിലായി 35 പേർ പോരാടിയതിൽ 30-ാമതാണ് ചിത്ര. ലോക റിക്കാർഡുകാരിയായ ഹോളണ്ടിന്റെ സിഫൻ ഹസനാണ് ഹീറ്റ്സിൽ മികച്ച സമയം കുറിച്ചത്, 4:03.88 സെക്കൻഡ്.
Related posts
സാമ്പിൾ നൽകിയില്ല: ഉത്തേജക പരിശോധനയ്ക്കു വിസമ്മതിച്ചതിച്ചു; ഗുസ്തി താരം ബജ്രംഗ് പൂനിയയ്ക്ക് 4 വർഷം വിലക്ക്
ന്യൂഡൽഹി: ഗുസ്തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്രംഗ് പൂനിയയ്ക്ക് നാല് വർഷം വിലക്ക്. ഉത്തേജക പരിശോധനയ്ക്കു വിസമ്മതിച്ചതിനും...യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് ; മിലൻ ജോസ്, ദിയ ബിജു നയിക്കും
കോട്ടയം: 39-ാമത് ദേശീയ യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിനുള്ള (16 വയസിന് താഴെ) കേരള ആണ്‍കുട്ടികളുടെ ടീമിനെ മിലൻ ജോസും പെണ്‍കുട്ടികളുടെ ടീമിനെ...ഐപിഎൽ താരലേലം; ചരിത്രം കുറിച്ച് വൈഭവ്
ഐപിഎൽ താരലേലത്തിൽ ചരിത്രം കുറിച്ച പതിമൂന്നുകാരൻ വൈഭവ് സൂര്യവംശി. ഐപിഎൽ ലേലത്തിൽ ഒരു ടീം എടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന...