മെൽബണ്‍: വനിതാ ട്വന്റി-20യിലെ റിക്കാർഡ് സ്കോറുമായി ഓസ്ട്രേലിയൻ താരം ആലിസ ഹീലി. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ 61 പന്തിൽ നിന്ന് 148 റണ്‍സെടുത്താണ് ആലിസ ചരിത്രം കുറിച്ചത്. സഹതാരമായ മെഗ് ലാന്നിംഗിന്റെ (133) റിക്കാർഡാണ് ആലിസ പഴങ്കഥയാക്കിയത്. ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ലാന്നിംഗിന്റെ പ്രകടനം.
ഹീലിയുടെ മികവിൽ ഓസ്ട്രേലിയ 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 226 റണ്‍സെടുത്തു. ശ്രീലങ്കയുടെ മറുപടി 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 94ൽ അവസാനിച്ചു. ഓസീസ് വനിതകൾക്ക് 132 റണ്‍സിന്റെ മികച്ച ജയം.