ആലപ്പുഴ: അരൂർ ഉപതെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥകൂടിയായ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിശദീകരിക്കുന്നതായി വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകായിരുന്നു അവർ. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് മോഡൽ പോളിംഗ് ബൂത്തുകളുടെ എണ്ണം കൂട്ടും.
ഒരു സ്ത്രീ സൗഹൃദ ബൂത്ത് ഉണ്ടാകും. നീതി പൂർവമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന് രൂപം നൽകിയിട്ടുള്ള സ്ക്വാഡുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കാന്നതിന് നിരീക്ഷണത്തിന് പ്രത്യേക നോഡൽ ഓഫീസറെ നിയോഗിച്ചിട്ടുണ്ട്. സ്റ്റാറ്റിക് സർവലൈൻസ് പോയിന്റുകളിൽ കർശന വീഡിയോ കവറേജ് ഉറപ്പാക്കിയിട്ടുണ്ട്. പണത്തിന്റെയും മദ്യത്തിന്റെയും ഒഴുക്ക് നിയന്ത്രിക്കുന്നതിന് ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ഇതിനായി ഡിവൈഎസ്പിയ്ക്ക് ചുമതല നൽകി.
സ്റ്റാറ്റിക് സർവലൈൻസ് സ്ക്വാഡുകളുടെ എണ്ണം ആറിൽ നിന്ന് ഒന്പതാക്കി വർധിപ്പിച്ചു. പണത്തിന്റെയും മദ്യത്തിന്റെയും ഒഴുക്ക് കർശനമായി നിയന്ത്രിക്കുന്നതിന് വേണ്ടിയാണിത്. നാമനിർദേശ പത്രികകളുടെ സൂക്ഷമ പരിശോധന കഴിഞ്ഞു. നിലവിൽ ആറ് സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്നു ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ്. നാമനിർദ്ദേശ പത്രികകൾ പിൻവലിച്ചതിന് ശേഷം ഫോം ഏഴ് തയാറാക്കി ഗവ. പ്രസിലും, ഒരു കോപ്പി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലും എത്തിക്കുന്നതിനുള്ള നടപടി വരണാധികാരി സ്വീകരിക്കും.
ബാലറ്റ് പേപ്പറുകൾ പ്രിന്റ് ചെയ്യുന്നതിന് നോഡൽ ഓഫീസറായി ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടറെ നിയമിച്ചിട്ടുള്ളതും അദേഹത്തിന്റെ സേവനം വരണാധികാരി ഉറപ്പ് വരുത്തുകയും ചെയ്യും. സ്റ്റാറ്റിക് സർവയലൻസ്, ഫ്ളയിംഗ് സ്ക്വാഡുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. ആന്റീ ഡീഫെയ്സ്മെന്റ്് സ്ക്വാഡിന്റെ പ്രവർത്തനം സജീവമാക്കിയിട്ടുണ്ട്. വാഹനം, ഉച്ചഭാഷിണി എന്നിവയ്ക്ക് അനുമതിനൽകുന്നതിനായി വരണാധികാരി, ഉപവരണാധികാരി എന്നിവരുടെ ഓഫീസുകളിൽ പ്രത്യേക സെൽ രൂപീകരിച്ചു.
ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകളുടെ ആദ്യറാൻഡമൈസേഷൻ പത്തിനു നടക്കും. വരണാധികാരിക്ക് വോട്ടിംഗ് മെഷീനുകൾ റിസർവ് സഹിതം നൽകുന്നതായിരിക്കും. കണ്ട്രോൾ യൂണിറ്റ് 20 ശതമാനം ബാലറ്റ് യൂണിറ്റ് 20 ശതമാനം റിസർവ്വും വിവിപാറ്റ് 30 ശതമാനം റിസർവും നൽകും. വോട്ടെടുപ്പിന് പുതിയ എംത്രീ മെഷീനുകളാണ് ഉപയോഗിക്കുന്നത്. രണ്ടാം റാൻഡമൈസേഷൻ 14ന് നടക്കും.
15ന് ഇവിഎം കമ്മീഷനിംഗ് നടത്തും. 15 പോളിംഗ് ഉദ്യോഗസ്ഥരുടെ റാൻഡമൈസേഷൻ എട്ടിന് നടക്കുന്നതും പോസ്റ്റിംഗ് ഓർഡറുകൾ ഒന്പതിനകം തന്നെ എല്ലാ ഓഫീസുകളിലും എത്തിക്കുന്നതുമാണ്. പോളിംഗ് ഉദ്യോഗസ്ഥരുടെ ഒന്നാം ഘട്ട പരിശീലനം 11,12 തീയതികളിൽ നടക്കും. വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനായി 14ന് തന്നെ ബന്ധപ്പെട്ട ബൂത്ത് ലവൽ ഓഫീസർമാർക്ക് നൽകും.
ക്ടർ