തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തെ ആരോഗ്യനില മോശമായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ആർച്ച്ബിഷപ്.
കഴിഞ്ഞ മാസം റോമിൽ ഫ്രാൻസീസ് മാർപാപ്പയെ സന്ദർശിക്കാനായി മറ്റു ബിഷപ്പുമാരോടൊപ്പം പോയ ആർച്ച്ബിഷപ്പിന് പനിബാധയുണ്ടായതിനെ തുടർന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പനിക്കൊപ്പം അണുബാധയുമുണ്ട്. നാൽപത്തിയെട്ടു മണിക്കൂർ നിരീക്ഷണത്തിലാണ് അദ്ദേഹമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.