മമ്മൂട്ടി നായകനായി എത്തിയ ‘അഴകൻ’ എന്ന ചിത്രത്തിലൂടെ ആണ് നടി മധുബാല സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മോഹൻലാൽ നായകനായ യോദ്ധയിലെ കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരു മാധ്യമവുമായുള്ള അഭിമുഖത്തിൽ ഇരുതാരങ്ങൾക്കുമൊപ്പം അഭിനയിച്ചതിന്റെ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് മധുബാല.
കലാപാരന്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചതെങ്കിലും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു നിർമാതാവ് കൂടിയായ അച്ഛൻ പറഞ്ഞത്. അങ്ങനെ ശാസ്ത്രത്തിൽ ബിരുദപഠനത്തിനു ശേഷമാണ് ഞാൻ സിനിമയിൽ എത്തിയത്. ആദ്യ ചിത്രം മമ്മൂട്ടിക്കൊപ്പം അഴകനായിരുന്നു. അന്ന് അദ്ദേഹത്തെ ഭയങ്കര പേടിയായിരുന്നു.
അദ്ദേഹം അധികം സംസാരിക്കുകയില്ല. ഘനഗംഭീരമായ ശബ്ദത്തിൽ മധു, ഷോട്ടിന് റെഡിയാ എന്ന് ചോദിക്കുന്പോൾ തന്നെ ഞാൻ വിറച്ചു പോകുമായിരുന്നു. എന്നാൽ ഷൂട്ടിംഗ് തീർന്നപ്പോഴേക്കും പേടി മാറി. പുറമേ മാത്രം ഗൗരവം കാണിക്കുന്ന വ്യക്തിയായിരുന്നു മമ്മൂട്ടി സാർ. പിന്നീട് മമ്മൂട്ടി സാറിനൊപ്പം നീലഗിരി എന്ന ചിത്രത്തിൽ കൂടി അഭിനയിച്ചു.
‘യോദ്ധ’ യിൽ അഭിനയിച്ചപ്പോൾ മോഹൻലാൽ നന്നായി തമാശ പറയുമായിരുന്നു എന്നും അതുകൊണ്ടു തന്നെ ഒട്ടും പേടി തോന്നിയിരുന്നില്ലെന്നും മധുബാല കൂട്ടിച്ചേർത്തു.