അമ്പ ല​പ്പു​ഴ​യിലെ ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ  നിന്ന് 30 പവും പണവും കവർന്ന കേസിൽ രണ്ട് യുവാക്കൾ പിടിയിൽ

അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ​യി​ൽ ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് പി​ടി​കൂ​ടി​യ ര​ണ്ട് പ്ര​തി​ക​ളെ​യും ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് നീ​ർ​ക്കു​ന്നം പു​തു​വ​ൽ വീ​ട്ടി​ൽ അ​ജി​ത്ത് (30), നീ​ർ​ക്കു​ന്നം പു​തു​വ​ൽ അ​രു​ണ്‍ (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ല​പ്പു​ഴ വാ​ട​ക്ക​ൽ ഭാ​ഗ​ത്ത് വെ​ച്ചാ​ണ് ഇ​വ​രെ പി​ടി​കൂ​ടി അ​റ​സ്റ്റ് ചെ​യ്ത​ത്.

നേ​ര​ത്തെ ഈ ​കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ നീ​ർ​ക്കു​ന്നം പൊ​ക്ക​ത്തി​ൽ വീ​ട്ടി​ൽ പൊ​ടി മോ​നെ (പൊ​ടി​ച്ച​ൻ-23) അ​ന്പ​ല​പ്പു​ഴ സി​ഐ ടി. ​മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളി​ൽ നി​ന്ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​റ്റ് ര​ണ്ട് പ്ര​തി​ക​ളെ​യും പോ​ലീ​സ് ത​ന്ത്ര​പ​ര​മാ​യി കു​ടു​ക്കി​യ​ത്.

അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ട​ക്കേ ന​ട​യി​ൽ മം​ഗ​ല​പ്പി​ള്ളി ശ്രീ​കു​മാ​റി​ന്‍റെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ മാ​സം 12 ന് ​ഇ​വ​ർ മോ​ഷ​ണം ന​ട​ത്തി​യ​ത്. ശ്രീ​കു​മാ​ർ ഓ​ണ​ത്തി​ന് കു​ടും​ബ​സ​മേ​തം ചെ​ന്നൈ​യി​ലേ​ക്ക് പോ​യ ദി​വ​സം രാ​ത്രി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

തെ​ക്ക് ഭാ​ഗ​ത്തെ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് അ​ക​ത്ത് ക​യ​റി​യ ശേ​ഷം ഇ​രു​ന്പു പാ​ര, ക​ന്പി എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് മു​ൻ​വ​ശ​ത്തെ പ്ര​ധാ​ന വാ​തി​ൽ കു​ത്തി​തു​റ​ന്ന് അ​ക​ത്ത് ക​യ​റി​യ ശേ​ഷം 30 പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ൾ , ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ, കാ​മ​റ, ടി​വി എ​ന്നി​വ​യാ​ണ് മോ​ഷ്ടി​ച്ച​ത്. ഇ​തി​ൽ ടി​വി ഒ​ഴി​കെ​യു​ള്ള​വ അ​ന്ന് ത​ന്നെ കൊ​ണ്ടു​പോ​യി. ടി​വി പി​റ്റേ ദി​വ​സം വ​ന്നാ​ണ് കൊ​ണ്ടു​പോ​യ​ത്. പ്ര​ധാ​ന പ്ര​തി​യെ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഓ​ച്ചി​റ ആ​ലും​പീ​ടി​ക​യി​ലെ വീ​ട്ടി​ൽ നി​ന്നും നാ​ലു ദി​വ​സം മു​ന്പ് പി​ടി​കൂ​ടി​യി​രു​ന്നു.

Related posts