തിരുവനന്തപുരം: വർക്കലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ വിദ്യാർഥിനിയെ മർദ്ദിച്ച സംഭവത്തിൽ കോളജ് ജീവനക്കാരിയ്ക്കെതിരെ പോലീസ് കേസെടുത്തു. മെഡിക്കൽ കോളജിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുമംഗലിക്കെതിരെയാണ് വർക്കല പോലീസ് കേസെടുത്തത്.
കോളജിലെ വിദ്യാർഥിനിയായ ആര്യ അനിലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. വിദ്യാർഥിനിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു.
വർക്കലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ വിദ്യാർഥികൾക്കെതിരെ മാനേജ്മെന്റ് സ്വീകരിക്കുന്ന നടപടികൾക്കെതിരെ വ്യാപക പ്രതിഷേധം രൂക്ഷമായതോടെ വിദ്യാർഥികളും രക്ഷകർത്താക്കളും മാധ്യമപ്രവർത്തകരുടെ ശ്രദ്ധയിൽ കോളജിലെ പ്രവർത്തന രീതികൾ തുറന്ന് പറഞ്ഞിരുന്നു. ഇതിലുള്ള വിരോധത്തിൽ മാനേജ്മെന്റ് അധികൃതർ മാധ്യമപ്രവർത്തകരെയും ആക്രമിച്ചിരുന്നു.