കുട്ടികളുടെ പോണ്‍ ടെലിഗ്രാം ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുന്നു ! തീവ്രവാദവും അനാശാസ്യവും പ്രോത്സാഹിപ്പിക്കുന്ന ആപ്പ് നിരോധിക്കണമെന്ന് കോഴിക്കോട് സ്വദേശിനി…

മെസഞ്ചര്‍ ആപ്പായ ടെലിഗ്രാം നിരോധിക്കണമെന്ന കോഴിക്കോട് സ്വദേശിനിയുടെ ഹര്‍ജി. കുട്ടികളുടെ പോണ്‍ ടെലഗ്രാം ആപ്പുകളിലൂടെ വ്യാപകമായി പ്രചരിക്കുന്നുവെന്ന് പരാതിപ്പെട്ടാണ് കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയായ നിയമവിദ്യാര്‍ഥി അഥീന സോളമന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അഥീനയുടെ ഹര്‍ജിയിന്‍മേല്‍ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടിയിട്ടുണ്ട്. സമാനമായ കേസ് സുപ്രീം കോടതിയുടെ പരിഗണനിയിലുണ്ടെന്നാണ് വിവരം.

സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീലത പ്രചരിപ്പിക്കാന്‍ നിരവധി പോണ്‍ ഗ്രൂപ്പുകളാണ് ടെലഗ്രാമിലുള്ളത്. എന്നാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താനോ നിയമനടപടി സ്വീകരിക്കാനോ പൊലീസിന് സാധിക്കുന്നില്ല. രാജ്യത്തെ പൊലീസ് സംവിധാനങ്ങള്‍ക്ക് പോലും പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത തലത്തിലാണ് ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

2013ല്‍ റഷ്യന്‍ സുരക്ഷാ ഏജന്‍സികള്‍ സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി നിര്‍മിച്ച ഈ ആപ്പിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട ലൈസന്‍സോ അനുമതിയോ ഇല്ലെന്നും ആരോപണമുണ്ട്. എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ അയക്കാന്‍ അനുവദിക്കുന്ന ടെലിഗ്രാം ആപ്പ് പോണ്‍ നിര്‍മാതാക്കള്‍ക്കും മത തീവ്രവാദികള്‍ക്കും പ്രിയങ്കരമാണ്. കേരളത്തില്‍ നിന്നും ഐഎസിലേക്ക് പോയ തീവ്രവാദികളെല്ലാം കുടുംബവുമായി ബന്ധപ്പെട്ടത് ടെലഗ്രാം ആപ്പ് ഉപയോഗിച്ചായിരുന്നു.

പോണ്‍ഗ്രൂപ്പുകള്‍ ക്രമാതീതമായി പെരുകിയതോടെ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് ടെലിഗ്രാമിനെ കഴിഞ്ഞ വര്‍ഷം നീക്കം ചെയ്തിരുന്നു.’നിയമവിരുദ്ധമായ ഉള്ളടക്കം’ ഉണ്ടെന്നു പറഞ്ഞ് ആപ്പിള്‍ തങ്ങളുടെ ആപ്പിനെ പുറത്താക്കിയെന്ന് ടെലിഗ്രാം സ്ഥാപകന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. തീവ്രവാദ പോസ്റ്റുകളുടെയും പോണ്‍ വിഡിയോകളുടെയും പ്രളയമാണ് ടെലിഗ്രാം ആപ്പില്‍. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ഗവണ്‍മെന്റുകള്‍ കര്‍ശന നടപടിയെടുക്കേണ്ടിരിയിരിക്കുന്നു എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Related posts