ച​രി​ത്ര​മൂ​ഹ​ർ​ത്ത​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ചു ഡാ​ള​സ് കോ​ട​തി മു​റി

ഡാ​ള​സ്: കൊ​ല​ക്കേ​സ് പ്ര​തി​യെ 10 വ​ർ​ഷ​ത്തേ​ക്ക് ശി​ക്ഷ വി​ധി​ച്ച​ശേ​ഷം ചേം​ബ​റി​ൽ നി​ന്നും ഇ​റ​ങ്ങി വ​ന്നു കൊ​ല​ക്കേ​സ് പ്ര​തി​യെ ആ​ലിം​ഗ​നം ചെ​യ്യു​ക​യും ബൈ​ബി​ൾ വാ​ക്യം (യോ​ഹ: 3.16) വാ​യി​ച്ചു പ്ര​തി​യെ ആ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്ത ജ​ഡ്ജി​യു​ടെ അ​സാ​ധാ​ര​ണ​മാ​യ സ്നേ​ഹ പ്ര​ക​ട​ന​ത്തി​നു ഡാ​ള​സ് കോ​ട​തി മു​റി​യും അ​വി​ടെ കൂ​ടി​യി​രു​ന്ന​വ​രും സാ​ക്ഷ്യം വ​ഹി​ച്ചു.

കോ​ട​തി​യു​ടെ ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ ഇ​ങ്ങ​നെ​യൊ​ന്ന് സം​ഭ​വി​ച്ചി​ട്ടി​ല്ല എ​ന്നാ​ണ് അ​വി​ടെ കൂ​ടി​യി​രു​ന്ന അ​റ്റോ​ർ​ണി​മാ​രും മ​റ്റു​ള്ള​വ​രും ഒ​രു പോ​ലെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ഒ​ക്ടോ​ബ​ർ 2 നാ​യി​രു​ന്നു സം​ഭ​വം.

അ​പ്ര​തീ​ക്ഷി​ത​മാ​യ ജ​ഡ്ജി​യു​ടെ സ്നേ​ഹ പ്ര​ക​ട​ന​ത്തി​നു മു​ന്പി​ൽ ക​ണ്ണീ​ർ അ​ട​ക്കു​വാ​ൻ പോ​ലും പ്ര​തി​യാ​യ മു​ൻ വ​നി​താ പൊ​ലീ​സ് ഓ​ഫി​സ​ർ​ക്ക് ക​ഴി​ഞ്ഞി​ല്ല. സ്വ​ന്തം അ​പ്പാ​ർ​ട്ട്മെ​ന്‍റാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചു മ​റ്റൊ​രു റൂ​മി​ൽ ക​ട​ന്നു ചെ​ന്ന് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ബോ​ത്തം ജോ​ണ്‍ (26) നെ ​വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ആം​ബ​ർ ഗൈ​ഗ​റി​നെ​യാ​ണ് ജ​ഡ്ജി റ്റാ​മി കെം​പ ആ​ലിം​ഗ​നം ചെ​യ്ത​ത്.

മ​റ്റൊ​രു ച​രി​ത്ര മു​ഹൂ​ർ​ത്ത​ത്തി​ന് കൂ​ടെ ഡാ​ള​സ് കോ​ട​തി സാ​ക്ഷ്യം വ​ഹി​ച്ചു. കൊ​ല്ല​പ്പെ​ട്ട ബോ​ത്തം ജോ​ണി​ന്‍റെ സ​ഹോ​ദ​ര​ൻ പ്ര​തി​യാ​യ പോ​ലീ​സ് ഓ​ഫി​സ​റെ ആ​ലിം​ഗ​നം ചെ​യ്യു​ന്ന​തി​ന് ജ​ഡ്ജി​യു​ടെ അ​നു​മ​തി തേ​ടി. ജ​ഡ്ജി അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ഇ​രു​ന്നി​ട​ത്തു നി​ന്നും ഇ​രു​വ​രും എ​ഴു​ന്നേ​റ്റ് പ​ര​സ്പ​രം ആ​ലിം​ഗ​നം ചെ​യ്ത​തും സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ ആം​ബ​റി​നോ​ട് യാ​തൊ​രു വെ​റു​പ്പോ വൈ​രാ​ഗ്യ​മോ ഇ​ല്ലെ​ന്നു മാ​ത്ര​മ​ല്ല സ്നേ​ഹ​മാ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ആം​ബ​ർ ഗൈ​ഗ​ർ പൊ​ട്ടി​ക്ക​ര​ഞ്ഞ​ത് കോ​ട​തി​യി​ൽ കൂ​ടി​യി​രു​ന്ന​വ​രു​ടെ ക​ണ്ണു​ക​ളെ കൂ​ടെ ഈ​റ​ന​ണി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts