കടയ്ക്കൽ :കൂടുതൽ ശുദ്ധവും മറ്റ് ഏത് പരിപ്പിനെക്കാൾ മെച്ചപ്പെട്ടതും ഗുണമേന്മയുള്ളതുമായ കശുവണ്ടി പരിപ്പ് ഉത്പാദിപ്പിച്ച് നല്‍കുന്നതിലൂടെ കശുവണ്ടി വികസന കോര്പ്പറേഷന് വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായി ചെയര്മാന് എസ് ജയമോഹന് പറഞ്ഞു.
കശുവണ്ടി ഫാക്ടറികള്‍ ഹൈട്ടെക്ക് ആയതോടെ കൂടുതല്‍പേര്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നതായും ജയമോഹന് കൂട്ടിച്ചേര്‍ത്തു. ഇടമുളക്കലില്‍ സംസ്ഥാനകശുവണ്ടി വികസനകോർപ്പറേഷൻ ഫാക്ടറികൾ ശുചീകരിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു എസ് ജയമോഹന്.
ഉദ്ഘാടന ചടങ്ങിൽ ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി രവീന്ദ്രനാഥ്, തൊഴിലാളി യൂണിയൻ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഈ ഗാന്ധി ജയന്തി ദിനത്തിൽ മുപ്പത് ഫാക്ടറി കളിലായി 13500 തൊഴിലാളി കളും മറ്റ് ബഹുജനങ്ങളും ശുചീകരണ പ്രവർത്തികളിൽ പങ്കാളികളായി. സേവനവാരാചരണത്തിന്റെ ഭാഗമായി തൊഴിലാളികളുടെ നേതൃത്വത്തില്‍ പായസ വിതരവും നടത്തിയിരുന്നു.