വധുവരന്മാർ വിവാഹദിനത്തിൽ ധരിക്കുന്ന വസ്ത്രം പിന്നീട് മടക്കി പെട്ടിയിൽ വയ്ക്കുന്നതാണ് സാധാരണയായി ചെയ്യുന്നത്. പിന്നീട് അവർ അതിനെക്കുറിച്ച് ചിന്തിക്കുക പോലുമില്ല. എന്നാൽ വിവാഹശേഷം വിവാഹവസ്ത്രം മാത്രം ധരിക്കുന്ന ഒരു യുവതിയെ കുറിച്ചാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. ഓസ്ട്രേലിയ സ്വദേശിനിയാണ് ഇവരുടെ പേര് ടമ്മി ഹാൾ എന്നാണ്.
ജിമ്മിലും ഷോപ്പിംഗ് മാളിലും മീൻ പിടിക്കുവാൻ പോകുമ്പോഴും എന്നല്ല എവിടെ പോയാലും ടമ്മി തന്റെ വിവാഹവസ്ത്രം ധരിച്ചുമാത്രമേ പോകു. ഈ വസ്ത്രം ധരിച്ചുള്ള തന്റെ ചിത്രങ്ങൾ ഇവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. വളരെ വലിയ വില നൽകി വാങ്ങിയ വിവാഹ വസ്ത്രം ഒരു ദിവസം മാത്രം ഉപയോഗിച്ച് കളയുന്നത് ഇഷ്ടമില്ലാത്തതാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കുവാൻ ഇവരെ പ്രേരിപ്പിച്ചത്.