കോഴിക്കോട്: ഭാര്യയുടെയും കുഞ്ഞിന്റെയും മരണത്തിൽ ക്രൈംബ്രാഞ്ചിനോട് കുറ്റം സമ്മതിച്ച് മൊഴി നൽകിയിട്ടില്ലെന്ന് ഷാജു. ഈ മരണങ്ങളെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലായിരുന്നു. ജോളിയോട് പ്രണയമുണ്ടായിരുന്നില്ല.
രണ്ടാം വിവാഹത്തിലൂടെ പണം മാത്രമായിരുന്നു അവരുടെ ലക്ഷ്യം. കൊലപാതകങ്ങളില്‍ എനിക്കും പങ്കുണ്ടെന്ന് ജോളി പോലീസിനോട് പറയുന്നത് തന്നെ കുടുക്കാനാണെന്നും ഷാജു മാധ്യമങ്ങളോട് പറഞ്ഞു.
വളരെ വിഷമകരമായ അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. കൊലപാതകങ്ങളില്‍ എനിക്കും പങ്കുണ്ടെന്ന് ജോളി പോലീസിനോട് പറയുന്നത് കുരുക്കാണ്. ഇപ്പോൾ ഈ കേസിലെ കുറ്റത്തിൽ അവർ ഒറ്റയ്ക്കാണല്ലോ. ജോളിയുടെ കൂടെ ഒരാളെക്കൂടി കുരുക്കണമെന്ന താത്പര്യത്തിലാണ് ഇതൊക്കെ പറയുന്നതെന്നും ഷാജു വ്യക്തമാക്കി.
ജോളിക്ക് ഏതൊക്കെ തരത്തിലുള്ള ബന്ധങ്ങളുണ്ടായിരുന്നുവെന്ന് അറിയില്ല. സാമ്പത്തിക ഇടപാടുകളുമായി ബന്ധമുണ്ടായിരുന്നില്ല. ജോളിയുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചോ രേഖകളെക്കുറിച്ചോ ഒന്നുമറിയില്ലെന്നും ഷാജു പറഞ്ഞു.
ജോളിയുടെ പല പ്രവർത്തനങ്ങളിലും തനിക്ക് എതിർപ്പുണ്ടായിരുന്നു. കുടുംബ ജീവിതത്തിന്റെ മാന്യതയോര്‍ത്ത് ഒന്നും പറയാറില്ലായിരുന്നുവെന്നും ഷാജു കൂട്ടിച്ചേർത്തു.