പാറമടയുടെ ആഴങ്ങളിലേക്ക് താണ കുട്ടികൾക്ക് രക്ഷകനായി; കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളു​മാ​യി ജ​യ​കൃ​ഷ്ണ​ന് ത​രു​വ​ണ പൗ​രാ​വ​ലി​യു​ടെ സ്വീ​ക​ര​ണം

വെ​ള്ള​മു​ണ്ട: ര​ണ്ടു കു​രു​ന്നു​ക​ളു​ടെ ജീ​വ​ൻ ര​ക്ഷ​പ്പെ​ടു​ത്തി​യ ഒ​ന്പ​താം ക്ലാ​സു​കാ​ര​ന് അ​ള​വി​ല്ലാ​ത്ത സ്നേ​ഹ​വും കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി ത​രു​വ​ണ​യി​ൽ പൗ​രാ​വ​ലി​യു​ടെ സ്വീ​ക​ര​ണം. എ​ട​വ​ക പാ​തി​രി​ച്ചാ​ലി​ൽ പ്ര​വ​ർ​ത്ത​നം നി​ല​ച്ച ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ കു​ടു​ങ്ങി​യ മൂ​ന്നു കു​ട്ടി​ക​ളി​ൽ ര​ണ്ടു പേ​രെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ ക​ല്ലോ​ടി ഹൈ​സ്കൂ​ൾ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി എ​ട​വ​ക പാ​തി​രി​ച്ചാ​ൽ എ​ര​ണ​ക്കൊ​ല്ലി ജ​യ​കൃ​ഷ്ണ​നാ​ണ് പൗ​ര​സ​മി​തി വേ​റി​ട്ട സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.

അ​ന്പ​തോ​ളം സ​മ്മാ​ന​പ്പൊ​തി​ക​ൾ, സ്വ​ർ​ണ​പ്പ​ത​ക്കം,സൈ​ക്കി​ൾ, ക​ന്പ്യൂ​ട്ട​ർ ടേ​ബി​ൾ, കാ​ഷ് പ്രൈ​സ്, മെ​മെ​ന്േ‍​റാ തു​ട​ങ്ങി​യ​വ പൗ​രാ​വ​ലി ജ​യ​കൃ​ഷ്ണ​നു കൈ​മാ​റി. സ്വീ​ക​ര​ണ​കേ​ന്ദ്ര​ത്തി​ൽ​നി​ന്നു അ​ന്പ​തോ​ളം വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് ജ​നാ​വ​ലി ജ​യ​കൃ​ഷ്ണ​നെ​യും കു​ടും​ബ​ത്തെ​യും തി​രി​കെ വീ​ട്ടി​ലെ​ത്തി​ച്ച​ത്.

ക​ഴി​ഞ്ഞ 29 ന് ​പാ​തി​രി​ച്ചാ​ൽ ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ ആ​ന്പ​ൽ പ​റി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ത​രു​വ​ണ സ്വ​ദേ​ശി​ക​ളാ​യ കാ​ട്ടു​മ​ഠ​ത്തി​ൽ അ​മീ​ൻ, സ​ഫ്വാ​ൻ എ​ന്നീ കു​ട്ടി​ക​ളെ​യാ​ണ് ജ​യ​കൃ​ഷ്ണ​ൻ ര​ക്ഷി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​തി​മൂ​ന്നു വ​യ​സു​ള്ള ഷാ​മി​ൽ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.

സ്വീ​ക​ര​ണം ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി. ​ത​ങ്ക​മ​ണി, ഉ​ഷ വി​ജ​യ​ൻ, വാ​ർ​ഡം​ഗ​ങ്ങ​ളാ​യ കാ​ഞ്ഞാ​യി ഇ​ബ്രാ​ഹിം ഹാ​ജി, എ. ​ജോ​ണി, മ​നു​കു​ഴി​വേ​ലി, ക​ന്പ അ​ബ്ദു​ല്ല ഹാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​സി. ഇ​ബ്രാ​ഹിം ഹാ​ജി, കെ.​സി. കെ ​ന​ജ്മു​ദ്ദീ​ൻ, അ​ബ്ദു​ല്ല പ​ള്ളി​യാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts