കൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകളിൽ നഷ്ടപരിഹാരം നൽകാൻ യോഗ്യത ഉള്ളവരുടെ പട്ടിക മരട് നഗരസഭ സർക്കാരിന് കൈമാറി. നഷ്ടപരിഹാരത്തിന് ആകെ 241 പേർക്ക് അർഹതയുണ്ടെന്നാണ് നഗരസഭയുടെ കണ്ടെത്തൽ.
നാല് ഫ്ലാറ്റ് സമുച്ചയങ്ങളിൽ താമസിക്കുന്നവരിൽ 135 ഫ്ലാറ്റ് ഉടമകളാണ് നഗരസഭയുടെ ഉടമസ്ഥാവകാശ രേഖ കൈപ്പറ്റിയിട്ടുള്ളത്. 106 ഫ്ലാറ്റ് ഉടമകൾ വിൽപന കരാർ ഹാജരാക്കിയിട്ടുണ്ട്. അതേസമയം, 54 ഫ്ലാറ്റുകൾ നിർമാതാക്കളുടെ പേരിൽ തന്നെയാണുള്ളത്. ഇവർക്ക് നഷ്ടപരിഹാര തുക ലഭിക്കാൻ സാധ്യതയില്ല.