‘പണി ചോദിച്ചു വാങ്ങരുത് ’;  കൂ​ട​ത്താ​യി ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ല്‍ ക്രൈംബ്രാഞ്ചിന്‍റെ പേരിൽ വ്യാജ അന്വേഷണം നടത്തുന്നവർക്കെതിരേ കടുത്ത നടപടിയെന്ന് റൂറൽ എസ്പി

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ല്‍ സ​മ​ഗ്ര​മാ​യ ​പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​ന്വേ​ഷ​ണ​ത്തെ​ ബാ​ധി​ക്കു​ന്ന​ രീ​തി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്ന രീ​തി​യി​ല്‍ ചി​ല​ര്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​താ​യും ഇ​തി​നെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കോ​ഴി​ക്കോ​ട് ജി​ല്ലാ റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി കെ.​ജി.​സൈ​മ​ണ്‍ അ​റി​യി​ച്ചു. ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​ത്ര​ കു​റി​പ്പി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts